മുംബൈയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി....
മുംബൈയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുംബൈയിലെ ടര്‍ഡിയോ ഏരിയയിലെ ഗോവാലിയ ടാങ്കില്‍ ഗാന്ധി ആശുപത്രിക്ക് എതിര്‍വശത്തുള്ള ബഹുനിലകെട്ടിടമായ കമലയിലാണ് തീപിടിത്തം ഉണ്ടായത്. 20 നില കെട്ടിടത്തിന്റെ 18 ാം നിലയിലായിരുന്നു തീപിടിത്തം. ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം.
കെട്ടിടത്തില്‍നിന്ന് മുഴുവന്‍ ആളുകളെയും പുറത്തെത്തിച്ചതായി മുംബൈ മേയര്‍ കിഷോരി പഡ്നേക്കര്‍ പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 13 ഫയര്‍ എന്‍ജിനുകളാണ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
https://www.facebook.com/Malayalivartha