ഡേറ്റിംഗ് ആപ്പുകളില്‍ പെണ്‍കുട്ടിയായി തെറ്റിദ്ധരിപ്പിച്ച് ചാറ്റിങ്... നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതില്‍ മനംനൊന്ത് യുവ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ഇന്‍സ്റ്റാഗ്രാം വഴി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതില്‍ മനംനൊന്ത് ബെംഗളൂരുവിലെ യുവ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. എഞ്ചിനീയറെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന സംശയമുള്ളതായി പോലീസ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന സംഘം ഡേറ്റിംഗ് ആപ്പുകള്‍ വഴി യുവാക്കളെ പരിചയപ്പെടുകയും പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയും ചെയ്യുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുത്തിടെ, ബംഗളുരു നഗരത്തിലെ തന്നെ ഒരു യുവ ഡോക്ടറെ അശ്ലീല വീഡിയോകളുടെ പേരില്‍ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തതിനെ തുടര്‍ന്ന് സമാനമായ രീതിയില്‍ ജീവിതം അവസാനിപ്പിച്ചിരുന്നു.
സംഘത്തിലെ ഒരാള്‍ ഡേറ്റിംഗ് ആപ്പുകളില്‍ പെണ്‍കുട്ടിയായി തെറ്റിദ്ധരിപ്പിച്ച് തങ്ങളോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്ന യുവാക്കളുമായി ചാറ്റ് ചെയ്യാന്‍ തുടങ്ങുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. പിന്നീട്, അടുപ്പം സ്ഥാപിച്ച ശേഷം, പ്രതി ഇരയോട് ക്യാമറയ്ക്ക് മുന്നില്‍ നഗ്നനാകാന്‍ ആവശ്യപ്പെടുന്നു.ഈ ദൃശ്യങ്ങള്‍ സംഘം റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യും.
https://www.facebook.com/Malayalivartha