Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

രാഹുല്‍ ഗാന്ധിയുടെ മനസു മാറാന്‍ ചിന്താശിബിരത്തില്‍ ഹോമകുണ്ഠപൂജ.. പ്രിയനേതാവ് വന്നാലും കോണ്‍ഗ്രസിനെ ഇനി രക്ഷിക്കാന്‍ കഴിയില്ല..

16 MAY 2022 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടു; കുടുംബ പ്രശ്‌നമെന്ന് പോലും അഭ്യൂഹം; പരിഹസിച്ച് സ്മൃതി ഇറാനി

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

രാഹുല്‍ ഗാന്ധിയുടെ മനസുമാറാന്‍ രാജസ്ഥാനില്‍ നടക്കുന്ന ചിന്താശിബിരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രത്യേക പൂജ. കോണ്‍ഗ്രസില്‍ ആരൊക്കെ രാഹുല്‍ ഗാന്ധിയെ പൂജിച്ചാലും ഇന്നത്തെ നിലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപ്പെടില്ല. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് കോണ്‍ഗ്രസിന്റെ കരുത്ത് ജനങ്ങളായിരുന്നു.

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസമായിരുന്നു ഇന്ത്യയുടെ രാഷ്ട്രീയ ഗംഗയായ കോണ്‍ഗ്രസിന്റെ കരുത്ത്. ഇന്നാവട്ടെ കോണ്‍ഗ്രസ് അടിത്തറയിളകിയതും  നേതാക്കളില്ലാത്തതുമായ പ്രസ്ഥാനമായി ഓരോ സംസ്ഥാനത്തും ദുര്‍ബലമായിരിക്കുന്നു. ആ നിലയില്‍ പൂജയുടെ ഫലമായി രാഹുല്‍ ഗാന്ധി ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായാല്‍തന്നെ കോണ്‍ഗ്രസിന് ഭരണത്തില്‍ തിരിച്ചുവരാനുള്ള സാധ്യതയും സാഹചര്യവും നിലവിലില്ല.

 

കേവലം രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലേക്കു ചുരുങ്ങുന്ന പ്രാദേശിക പാര്‍ട്ടിയുടെ തലത്തിലേക്ക് കോണ്‍ഗ്രസ് ചെറുതായിരിക്കുന്നു. 23സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഒരു എംപിപോലുമില്ലെന്ന ദയനീയാവസ്ഥയിലാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണം തിരികെ പിടിക്കാനുള്ള അവസാനത്തെ പയറ്റ് കോണ്‍ഗ്രസ് പയറ്റാന്‍ പോകുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക്  മനസുണ്ടാകണമെന്ന പ്രാര്‍ഥനയോടെയാണ് ചിന്തന്‍ ശിബിര്‍ വേദിയില്‍ നടന്നരാഹുല്‍- പ്രിയങ്ക സേന ഹോമകുണ്ഡപൂജ  ഒരുക്കിയത്. ്അധ്യക്ഷപദവി ഏറ്റെടുക്കാന്‍ ഏതാനും വര്‍ഷങ്ങളായി മടിച്ചുനില്‍ക്കുന്ന രാഹുലിന്റെ മനസ് മാറാനാണ് പൂജയെന്ന് സംഘാടകര്‍ പറഞ്ഞു. സോണിയാ ഗാന്ധിയുടെയും കേരളത്തില്‍ നിന്നുള്ള എംപിമാരുടെയും പ്രത്യേകമായ പിന്തുണയും ഇന്നു നടന്ന പൂജയ്ക്കുണ്ടായിരുന്നുവെന്നാണ് സൂചനകള്‍.

 

വാക്കിലും വ്യക്തിത്വത്തിലും സമീപനത്തിലും ഇന്ത്യയിലെ പുതിയ തലമുറയെ കയ്യിലെടുക്കാനുള്ള പ്രാപ്തി രാഹുല്‍ ഗാന്ധിക്കില്ലെന്നതാണ് നിലവിലെ പരിമിതി. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാണിക്കാത്ത മാന്ത്രിക സിദ്ധി ഇനി ഒരു അവസരം കിട്ടിയാല്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നുണ്ടാകും എന്നു പ്രതീക്ഷിക്കുന്നവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍പോലും അധികം
പേരുണ്ടാകില്ല.

ആഗസ്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലൂടെ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം ചിന്തന്‍ ശിബിരത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ മറ്റൊരു നേതാവില്ലെന്നതാണ് ഈ പ്രസ്ഥാനം നേരിടുന്ന പരിമിതി. ഒക്‌ടോബര്‍ മുതല്‍ രാജ്യവ്യാപകമായി ജനജാഗരണ്‍ യാത്രയ്ക്കും രാഹുല്‍ നേതൃത്വം നല്‍കണമെന്നും കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ട ഉത്തരേന്ത്യ
കേന്ദ്രീകരിച്ചാകണം യാത്രയെന്നുമാണ് തീരുമാനം. മൂന്നു പതിറ്റാണ്ടു മുന്‍പ് പി.വി. നരസിംഹ റാവു പാര്‍ട്ടിയുടെ പ്രസിഡന്റായിരിക്കെ നിര്‍ത്തലാക്കിയ പാര്‍ലമെന്ററി ബോര്‍ഡ് പുനഃസ്ഥാപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.   

 

 

പാര്‍ലമെന്റില്‍ കേന്ദ്രത്തിനെതിരെ പോരാട്ടം നയിക്കാനും ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കങ്ങള്‍ക്കു രൂപം നല്‍കാനും ബോര്‍ഡ് പുനഃസ്ഥാപിക്കണമെന്നും ചിന്തന്‍ ശിബിരത്തിലെ കരടു സംഘടനാകാര്യ പ്രമേയം ശുപാര്‍ശ ചെയ്തു.

പാര്‍ട്ടിയിലെ വിമത പക്ഷമായ ജി 23 സംഘവും രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും മുന്‍പ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുത്തില്ലെങ്കില്‍ ബോര്‍ഡിന്റെ അധ്യക്ഷ പദവിയില്‍ രാഹുല്‍ എത്തിയേക്കുമെന്നാണ് സൂചനകള്‍. 

 

തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മുന്‍പ് ഒരുക്കം തുടങ്ങുന്നതിനു പകരം വര്‍ഷം മുഴുവന്‍ തിരഞ്ഞെടുപ്പിനു സജ്ജമായ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറണമെന്നും കോണ്‍ഗ്രസ് തീരുമാനമെടുത്തി്ട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (9 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (10 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (11 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (11 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (11 hours ago)

ദൃശ്യങ്ങൾ പുറത്ത്  (12 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (12 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (12 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (12 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (14 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (14 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (14 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (14 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (15 hours ago)

Malayali Vartha Recommends