വാട്സ്ആപ്പില്‍ കാമുകന് നമ്പര്‍ ബ്ലോക്ക് ചെയ്തു.... മനംനൊന്ത് ഇരുപതുകാരി കാമുകന്റെ വീട്ടില്‍ ജീവനൊടുക്കി
വാട്സ്ആപ്പില്‍ കാമുകന് നമ്പര്‍ ബ്ലോക്ക് ചെയ്തു.... മനംനൊന്ത് ഇരുപതുകാരി കാമുകന്റെ വീട്ടില്‍ ജീവനൊടുക്കി. മുംബൈയിലെ സബര്‍ബന്‍ ദഹിസാറിലെ റെയില്‍വേ ട്രാക്കിന് സമീപമുള്ള കാമുകന്റെ വീട്ടിലാണ് യുവതി തൂങ്ങിമരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് പ്രണാലി ലോകാരെ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ....
പ്രണാലിയും 27 കാരനായ യുവാവും തമ്മില്‍ ആറു മാസമായി പ്രണയബന്ധത്തിലായിരുന്നു. ഞായറാഴ്ച രാത്രി ഇരുവരും ഒരാളുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നു അന്ന് രാത്രി കാമുകന്റെ ഒപ്പം തങ്ങണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം യുവാവ് നിരസിച്ചു. യുവതിയോട് വീട്ടിലേക്ക് മടങ്ങാനും നിര്‍ദേശിച്ചു. എന്നാല്‍ വീട്ടില്‍ തിരികെ എത്തിയെങ്കിലും യുവതി ആവശ്യം തുടര്‍ന്നുകൊണ്ടിരുന്നു.
രാത്രിയില്‍ നിരവധി മയക്കു മരുന്ന് അടിമകള്‍ പ്രദേശത്ത് കറങ്ങുന്നുവെന്നും സ്വന്തം വീട്ടില്‍ തന്നെ നില്‍ക്കാനും യുവാവ് പറഞ്ഞെങ്കിലും യുവതി കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്നു യുവാവ് വാട്സ്ആപ്പില്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു.
പിന്നീട് യുവതി ഇയാളുടെ വീട്ടിലെത്തി വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തതിനെ ചോദ്യം ചെയ്തതായും പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. യുവാവിന്റെ വീട്ടില്‍ തങ്ങിയ പ്രണാലി തന്റെ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിമരിച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടു ഞെട്ടിയെന്നും യുവാവിന്റെ മൊഴിയില്‍ പറയുന്നു.
പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസിന്റെ ബോറിവലി യൂണിറ്റ് അപകട മരണ റിപ്പോര്‍ട്ട് (എഡിആര്‍) രജിസ്റ്റര്‍ ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കിട്ടിയിട്ടില്ലെന്നും
കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ്.
"
https://www.facebook.com/Malayalivartha