ഗൂഗിള്‍ മാപ്പ് എത്തിച്ചത് തോട്ടില്‍.... ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചെത്തിയ ടൂറിസ്റ്റ് സംഘം റോഡ് നോക്കാതെ കാറോടിച്ചത് തോട്ടിലേക്ക്...
ഗൂഗിള്‍ മാപ്പ് എത്തിച്ചത് തോട്ടില്‍.... ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചെത്തിയ ടൂറിസ്റ്റ് സംഘം റോഡ് നോക്കാതെ കാറോടിച്ചത് തോട്ടിലേക്ക്. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടമൊഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12-ന് കുറുപ്പന്തറ കടവിലാണ് സംഭവം നടന്നത്. കര്‍ണാടക സ്വദേശികളായ കുടുംബമാണ് അപകടത്തില്‍പെട്ടത്. മൂന്നാറില്‍ നിന്നു ആലപ്പുഴയിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്.
യാത്ര ആരംഭിച്ചതു മുതല്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കടവ് ഭാഗത്തെത്തിയപ്പോള്‍ നേരേ മുന്നോട്ട് പോകാനായിരുന്നു ഫോണിലൂടെ ലഭിച്ച നിര്‍ദേശം. ഇതോടെ ഇവിടത്തെ കൊടുംവളവ് നോക്കാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ട് ഓടിച്ചു. സംഭവം . നോക്കി നില്‍ക്കുകയായിരുന്ന നാട്ടുകാര്‍ വിളിച്ചുകൂവിയപ്പോഴേക്കും കാര്‍ സമീപത്തെ തോട്ടിലേക്ക് മറിഞ്ഞിരുന്നു. മഴ ശക്തമായതിനാല്‍ തോട്ടില്‍ നല്ല വെള്ളമുള്ള സമയമായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി. തുടര്‍ന്ന് കാര്‍ തള്ളി കരയ്ക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലോറി ഉപയോഗിച്ചു കെട്ടിവലിച്ചാണ് കാര്‍ തോട്ടില്‍നിന്നു ഒരു വിധത്തില്‍ കരയ്ക്കെത്തിച്ചത്.
മറ്റു തകരാറൊന്നുമില്ലാതിരുന്നതിനാല്‍ ഇവര്‍ ഇതേ കാറില്‍ തന്നെ അവര്‍ യാത്ര തുടര്‍ന്നു. ഈ ഭാഗത്ത് അപകടങ്ങള്‍ സ്ഥിരമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താത്കാലികമായി ചങ്ങലയിട്ട് വഴി അടച്ചിരിക്കുകയാണ്.
അതേസമയം ഇപ്പോള്‍ സ്ഥിരമായി എല്ലാപേരും ഗൂഗിള്‍ മാപ്പ് നോക്കിയാണ് വാഹനം ഓടിക്കുന്നത്. വഴി ചോദിക്കാനായി മെനക്കെടേണ്ടല്ലോ എന്നാണ് വിചാരം. എന്തായാലും ഒന്ന് ഓര്‍മ്മയിരിക്കേണ്ടതാണ് വഴി മനസ്സിലാക്കിയതിനുശേഷം ഡ്രൈവ് ചെയ്യുക. ഇല്ലെങ്കില്‍ ഇതേ പോലെ ചില അബദ്ധങ്ങളും വന്നു പെട്ടേക്കാം.
" f
https://www.facebook.com/Malayalivartha