Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...


ഇ.ഡി തീരുമാനം സി.പി.എമ്മിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കുന്നു...തോമസ് ഐസക്കിന് ഏപ്രിൽ 2ന് ഹാജരാകാൻ ഇ.ഡി വീണ്ടും സമൻസ് അയച്ചതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഴൽ വീഴ്ത്തും...


രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി


ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...


“ഐസക്കേട്ടാ, ഏഴു തവണയൊക്കെ ഇഡി നോട്ടീസ് കിട്ടിയിട്ട് പോകാതിരുന്നാൽ കുഴപ്പമില്ല...ഒൻപത് തവണ കഴിഞ്ഞാൽ അവന്മാർ ചിലപ്പോ വീട്ടിൽ കയറി പൊക്കിക്കൊണ്ടു പോകും...ഐസക്കിനെ ഓടിച്ച് ശ്രീജിത്ത് പണിക്കർ...

എല്ലാ സംസ്ഥാനവും കൈപിടിയിലാക്കാം.. അമിത ആത്മവിശ്വാസം ആപ്പിന് വിനയായി; പ്രമുഖനേതാവ് കെജ്രിവാളിനെ ചതിച്ചു! എഎപി പ്രഭാവം മങ്ങുന്നു, എട്ടിന്റെ പണിയില്‍ കേരളവും നഷ്ടപ്പെടും?

19 MAY 2022 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

നാഗാലാന്‍ഡില്‍ അഫ്‌സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

ഈറോഡ് എംപി എ.ഗണേശമൂര്‍ത്തി അന്തരിച്ചു... കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്ന് ആശുപത്രി അധികൃതര്‍

ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും.... ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും

അമിത ആത്മവിശ്വാസമാണോ എന്നറിയില്ല ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അജയ് കോഠിയാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു.

ഡല്‍ഹിക്ക് പിന്നാലെ പഞ്ചാപും കൂടി പിടിച്ചടക്കിയപ്പോള്‍ എഎപിക്കും കെജ്രിവാളിനും അമിത ആത്മവിശ്വാസമായിരുന്നു. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വേരൂന്നാനുള്ള ശ്രമങ്ങളും ആംആദ്മി നടത്തിയിരുന്നു. ഇക്കഴിഞ്ഞ 15ന് കൊച്ചിയിലെത്തിയ കെജ്രിവാള്‍ കേരളവും കൈപിടിയിലാക്കുമെന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് കോഠിയാലിന്റെ രാജി. ഇത് എഎപിയെ സംബന്ധിച്ചിടത്തോളം പ്രതിച്ഛായക്ക് കോട്ടം തട്ടിയിരിക്കുകയാണ്.

 

താന്‍ രാജിവെക്കുകയാണെന്ന് അറിയിച്ച് അജയ് കോഠിയാല്‍ കെജ്രിവാളിന് കത്ത് നല്‍കിയിരുന്നു. എന്താണ് രാജിക്ക് കാരണമെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല എങ്കിലും ചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു എന്നതരത്തില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു. വിരമിച്ച സൈനികര്‍, വിരമിച്ച പാര്‍ലമെന്റംഗങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, പ്രബുദ്ധവ്യക്തികള്‍, വനിതകള്‍, യുവാക്കള്‍ എന്നിവരുടെ വികാരം കണക്കിലെടുത്ത് താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെയ്ക്കുകയാണെന്ന് എ.എ.പി. ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെഴുതിയ കത്തില്‍ അജയ് കോഠിയാല്‍ വ്യക്തമാക്കി.

2021 ഏപ്രിലിലാണ് കോഠിയാല്‍ എ.എ.പിയില്‍ അംഗമായത്. 2022 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തരകാശിയില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ ബി.ജെ.പിയുടെ സുരേഷ് ചൗഹാനോട് കോഠിയാല്‍ പരാജയപ്പെടുകയാണ് ഉണ്ടായത്.

 

ഈ തോല്‍വി കോഠിയാലിന് വലിയ നാണക്കേട് ഉണ്ടാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം ആംആദ്മിയുമായി അകന്നുനില്‍ക്കുകയാണെന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്.

ബിജെപി, കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികള്‍ കടിപിടി കൂടുന്ന ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് ഒരു നേതാവിനെ പ്രത്യേകിച്ച് കോഠിയാലിനെ പോലെ ഏറെ ജനപിന്തുണയുള്ള ഒരു നേതാവിനെ നഷ്ടപ്പെടുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സൈനികനായിരുന്ന അദ്ദേഹം വിശിഷ്ടസേവനത്തിന് കീര്‍ത്തി ചക്ര, ശൗര്യ ചക്ര, വിശിഷ്ഠ് സേവാ മെഡല്‍ എന്നിവ നേടിയിട്ടുണ്ട്. വിരമിച്ച ശേഷം തന്റെ ജീവിതം മറ്റുള്ളവര്‍ക്കായി അദ്ദേഹം ഉഴിഞ്ഞുവെച്ചു. അതുകൊണ്ട് തന്നെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം കോഠിയാല്‍ പ്രിയങ്കരനായിരുന്നു.

 

സൈനികസേവനത്തില്‍നിന്ന് വിരമിച്ച ശേഷം യുവജനവികസനം ലക്ഷ്യമാക്കി ഒരു സ്ഥാപനം ആരംഭിച്ചിരുന്നു. രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ അദ്ദേഹം ഉത്തരാഖണ്ഡിലെ നെഹ്‌റു മൗണ്ടെയ്‌നീയറിങ് ഇന്‍സ്റ്റിട്യൂട്ടിന്റെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈന്യത്തില്‍ കേണല്‍ പദവിയിലിരിക്കെ വിരമിച്ച കോഠിയാല്‍ പ്രതിരോധസേനകളിലേക്കും ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് സ്ഥാപനം ആരംഭിച്ചത്.

ഉത്തരാഖണ്ഡിലെ തോല്‍വി കെജ്രിവാളിന് ഏറെ പ്രഹരമുണ്ടാക്കിയ ഒന്നായിരുന്നു. ഈ തോല്‍വിയെ തുടര്‍ന്ന് അദ്ദേഹം ഉത്തരാഖണ്ഡിലെ എ.എ.പി. സംസ്ഥാനഘടകവും 13 ജില്ലാ ഘടകങ്ങളും കെജ്‌രിവാള്‍ പിരിച്ചുവിട്ടിരുന്നു.

 

ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എഴുപതംഗസഭയിലേക്കുള്ള ഒറ്റ സീറ്റില്‍ പോലും എ.എ.പിക്ക് വിജയം നേടാനായിരുന്നില്ല. കോഠിയാലിനെ മുമ്പില്‍ നിര്‍ത്തിയായിരുന്നു പ്രചരണം.

അതേസമയം കോഠിയാല്‍ പോയാലും പ്രശ്‌നമില്ലെന്ന മട്ടിലാണ് ആംആദ്മിയുടെ നിലപാട്. ദീര്‍ഘകാല ബന്ധം കോഠിയാലിന് പാര്‍ട്ടിയുമായി ഉണ്ടായിരുന്നില്ലെന്നാണ് എഎപി പറയുന്നത്. കേരളത്തില്‍ അടക്കം പുതിയ സഖ്യം രൂപീകരിച്ച് വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ് എഎപി. മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ആംആദ്മിയുടേയും കെജ്രിവാളിന്റേയും ഓരോ നീക്കങ്ങളും നിരീക്ഷിക്കുകയാണ്. അതിനിടയിലാണ് കോഠിയാലിന്റെ രാജി എന്നത് ശ്രദ്ധേയമായ കാര്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (6 minutes ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (6 minutes ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (15 minutes ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (20 minutes ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (24 minutes ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (31 minutes ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (51 minutes ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (1 hour ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (1 hour ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (1 hour ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (1 hour ago)

നെട്ടോട്ടമോടി സി പി എം  (1 hour ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി, വർഷങ്ങൾക്ക് ശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ പോലീസ് പിടിയിൽ  (1 hour ago)

രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ  (2 hours ago)

അമേരിക്കൻ യുദ്ധക്കപ്പലുകളെ തകർക്കാൻ ഹൂതി  (2 hours ago)

Malayali Vartha Recommends