കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയെ ജമ്മു കശ്മീര്‍ ലഫ്റ്റ്നന്റ് ഗവര്‍ണറായി നിയോഗിച്ചേക്കും....

കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയെ ജമ്മു കശ്മീര്‍ ലഫ്റ്റ്നന്റ് ഗവര്‍ണറായി നിയോഗിച്ചേക്കും. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് കേന്ദ്രഭരണ പ്രദേശത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇങ്ങനെ ഒരാലോചനയുണ്ടാകുന്നത്.
നിലവില്‍ ജമ്മു കശ്മീര്‍ ലഫ്റ്റ്നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ്. ഇദ്ദേഹത്തെ മാറ്റി മുഖ്താര്‍ അബ്ബാസ് നഖ്വിയെ നിയമിക്കാനാണ് ആലോചനയുള്ളത്.
മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ രാജ്യസഭ അംഗത്വത്തിന്റെ കാലാവധി ജൂലൈ ഏഴിന് കഴിയും. വീണ്ടും സീറ്റ് നല്‍കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ലോക്സഭ സീറ്റുകളിലേക്ക് പരിഗണിക്കുമെന്ന് ചര്‍ച്ചകളുണ്ടായെങ്കിലും അതും നടന്നില്ല.
രാജ്യസഭ അംഗത്വ കാലാവധി കഴിയുന്നതോടെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വരുന്ന അവസ്ഥയുണ്ടായിരുന്നു മുഖ്താര്‍ അബ്ബാസ് നഖ്വിക്ക്. എംപിയല്ലാതെ ആറ് മാസം കൂടി മന്ത്രിസഭയില്‍ മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് തുടരാമായിരുന്നുവെങ്കിലും അതിന് മുന്നേ തന്നെ മറ്റൊരു സ്ഥാനം നല്‍കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha