Widgets Magazine
30
Jun / 2022
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകെ നാറി മലയാളസിനിമ! തിലകൻ സാറിനോട് കാണിച്ച നെറികേട് മലയാളികൾ ഒരിക്കലും മറക്കില്ല മലയാളസിനിമയിൽ ചില പുഴുക്കുത്തുകൾ ഉണ്ടെന്നു ജഗതിശ്രീകുമാർ പണ്ടേ പറഞ്ഞിട്ടുള്ളതാണ്... ഇപ്പോൾ കുറ്റം ആരോപിക്കപ്പെട്ട നടൻമാർ ചെയ്തപോലുള്ള എന്ത് കുറ്റം ആണ് ഷമ്മി ചെയ്തത്..? ഇടവേള ബാബുവിനും അമ്മയ്ക്കുമെതിരെ പൊങ്കാല


ബ്ലെസ്സിലി ഔട്ട് ഓഫ് ട്രാക്കായി തുടങ്ങിയിട്ട് രണ്ടാഴ്ചയായി; അനിയാ നിന്നോടുള്ള ഇഷ്ട്ടം എനിക്ക് തുടങ്ങിയത് എന്ന് മുതലാണെന്ന് ചോദിച്ചാൽ ആപ്പിൾ കടിച്ചൊരു വരവ് വന്നില്ലേ ഹെൽത്ത്‌കെയർ ടാസ്കിൽ അന്ന് മുതലാണ്; പക്ഷേ ഇപ്പൊ ഉള്ള പോക്ക് അത് കുട്ടീ നിന്നെ ഇഷ്ട്ടപെടുന്ന ഓരോരുത്തർക്കും വേദന ഉണ്ടാക്കുന്നു; എന്തായാലും ഇനി ഈ ഒരാഴ്ച കൊണ്ട് എന്ത് മറിമായം ആണ് നീ കാട്ടാൻ പോകുന്നത് എന്ന് മനസിലാകുന്നില്ല; ദിൽഷക്കു നല്ലൊരു വാണിംഗ് കൊടുത്ത് ബ്ലസിലിയെ നിർത്താവുന്നതേ ഉളളൂ; തുറന്നടിച്ച് അശ്വതി


സ്റ്റൈലൻ ഗെറ്റപ്പിലും മഞ്ഞച്ചരടിൽ കോർത്ത താലി തന്റെ ഹൃദയത്തോട് ചേർത്ത് നയൻസ്! ലുക്കിന് അനുസരിച്ച് ആചാരവും ഒരുപോലെ കൊണ്ടുപോകുന്നല്ലോ എന്ന് ആരാധകർ


എന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ലിനെപ്പോലെ കടന്നുവന്നയാളാണ് നിങ്ങള്‍.. നിങ്ങളുടെ വരവോട് ജീവിതം കൂടുതല്‍ മനോഹരമായി.. എന്റെ മുഖത്തെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്..13ാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ ശേഷിക്കവെ പ്രിയതമന്റെ വിയോഗം! ഇതെങ്ങനെ താങ്ങാനാകും


ആരും ആരെയും എടുക്കേണ്ട ആവശ്യമില്ല... താന്‍ ഒരു സ്ത്രീയാണ്, പാഴ്‌സലല്ല.. തനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല; ഗര്‍ഭിണിയായ ആലിയ ലണ്ടനില്‍ ഷൂട്ടിംഗ് തിരക്കില്‍.. ആലിയയെ തിരികെ കൊണ്ടുവരാന്‍ തയ്യാറെടുത്ത് റണ്‍ബീര്‍! ഒടുക്കം പൊട്ടിത്തെറിച്ച് ആലിയ

'ഷിന്‍ഡെ ഞങ്ങളുടെ മുഖ്യമന്ത്രി' പവാറിന്റെ അവസാന അടവും ചീറ്റി കരഞ്ഞ് കാലുപിടിച്ചിട്ടും രക്ഷയില്ല മഹാരാഷ്ട്രയില്‍ ബിജെപി തന്നെ

23 JUNE 2022 10:47 AM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിനെ രക്ഷിക്കാനുള്ള അവസാന അടവുവരെ പയറ്റിയ പവാറിന്. ഇനി അവിടെ എന്തെങ്കിലും ചെയ്യാനാകും എന്ന് തോനുന്നില്ല. ശിവസേനയെ പിളര്‍ത്തിയ ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു പവാറിന്റെ ഏറ്റവും അവസാനത്തെ വാഗ്ദാനം. എന്നാല്‍ വാഗ്ദാനം സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഷിന്‍ഡെ ആ ഓഫര്‍ വേണ്ടെന്ന് വച്ചിരിക്കുകയാണ്. മാത്രമല്ല ഉദ്ദവ് താക്കറെയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രി ആകണമെങ്കില്‍ ആയിക്കോള്ളൂ എന്നായിരുന്നു ഉദ്ദവും പറഞ്ഞത്. എന്നാല്‍ ആ വമ്പന്‍ ഓഫര്‍ ഷിന്‍ഡെ തള്ളിയതോടെ. ബിജെപിയുമായുള്ള സഖ്യമാണ് ലക്ഷ്യമെന്ന കാര്യത്തില്‍ വ്യക്തത വന്നു. മുഖ്യമന്ത്രിയാകാനില്ലെന്ന് ഷിന്‍ഡെ തന്നെ വ്യക്തമാക്കിയതോടെ ബിജെപിയില്‍ നിന്നൊരു മുഖ്യമന്ത്രി വരാനാണ് സാധ്യത. ശരദ് പവാറും മകള്‍ സുപ്രിയ സൂലെയും ഉദ്ധവിന്റെ വസതിയില്‍ എത്തി അവസാന വട്ട ചര്‍ച്ചകള്‍ നടത്തിയ ശേഷം പവാര്‍ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നയുടന്‍ തന്നെ ഷിന്‍ഡെ അത് തള്ളിയെന്നുള്ളതാണ് ശ്രദ്ദേയമായ കാര്യം.

മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമെന്ന് അവകാശപ്പെട്ടിരുന്ന, കൂടുതല്‍ എംഎല്‍എമാര്‍ വിമത പക്ഷത്തേക്ക് ഒഴുകുകയാണ്. ഇപ്പോള്‍ ശിവസേനയിലെ 55 എംഎല്‍എമാരില്‍ 40 പേരും മന്ത്രിയും വിമതരുടെ നേതാവുമായ ഏകനാഥ് ഷിന്‍ഡെക്കൊപ്പമാണ്. സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായ പശ്ചാത്തലത്തില്‍ വേണ്ടി വന്നാല്‍ രാജിവയ്ക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് പ്രഖ്യാപിച്ചു. അതിനിടെ ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 34 എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്തു നല്കിയിട്ടുമുണ്ട്.

തനിക്കൊപ്പം 40 എംഎല്‍എമാരുണ്ടെന്ന് ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ബാല്‍ താക്കറെയുടെ ഹിന്ദുത്വ ആദര്‍ശങ്ങള്‍ഒരിക്കലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില്‍ നിന്ന് ആസാമിലേക്ക് പോയ വിമതര്‍ അവിടെ സുരക്ഷിത കേന്ദ്രത്തിലാണ്. വികാരപരമായ പ്രസംഗം നടത്തി വിമതരില്‍ ഏതാനും പേരെയെങ്കിലും കൂടെ എത്തിക്കാനും അങ്ങനെ സര്‍ക്കാരിനെ നിലനിര്‍ത്താനും ഷിന്‍ഡെ വഞ്ചിച്ചു എന്ന തോന്നലുണ്ടാക്കി ജനങ്ങളില്‍ രോഷംവളര്‍ത്താനും ഉദ്ധവ് ശ്രമിച്ചെങ്കിലും അത് പൊളിഞ്ഞു. ഇതിന്റെ ഭാഗമായി വൈകിട്ട് ഉദ്ധവ് ജനങ്ങളോടായി ഒരു പ്രസംഗം നടത്തി.

ഏതെങ്കിലും എംഎല്‍എ ഉദ്ധവ് തുടരരുതെന്ന് പറഞ്ഞാല്‍ ആ നിമിഷം രാജിവയ്ക്കുമെന്നായിരുന്നു ട്വിറ്റര്‍ വഴിയുള്ള പ്രഖ്യാപനം. രാജിക്കത്ത് തയ്യാറാണ്, എന്നോട് എതിര്‍പ്പുള്ള എംഎല്‍എമാര്‍ വന്ന് അത് വാങ്ങി രാജ്ഭവനില്‍ എത്തിച്ചാല്‍ മതി എന്നായിരുന്നു ഉദ്ധവിന്റെ വാക്കുകള്‍. അധികാരത്തോട് ആര്‍ത്തിയില്ലെന്നും ശരദ് പവാര്‍ പറഞ്ഞിട്ടാണ് മുഖ്യമന്ത്രിയായതെന്നും സ്വന്തം വീടായ മാതോ ശ്രീയിലേക്ക് ഉടന്‍ മാറുമെന്നും ഉദ്ധവ് പ്രസംഗത്തില്‍ പറഞ്ഞു.

അതിനിടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ചില നടപടികളും മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഉദ്ധവിന്റെ മകനും മന്ത്രിയുമായ ആദിത്യ ട്വിറ്റര്‍ അക്കൗണ്ടിലെ മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രിയെന്ന വാക്ക് എടുത്തുകളഞ്ഞു. ഉദ്ധവ് താക്കറെ രാത്രി ഒന്‍പതരയോടെ ഔദ്യോഗിക വസതിയായ വര്‍ഷയില്‍ നിന്ന് സ്വന്തം വീടായ മാതോ ശ്രീയിലേക്ക് താമസം മാറ്റി. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് കത്തു നല്കാന്‍ ഉദ്ധവിന് സാധിക്കുമെന്നായിരുന്നു മുതിര്‍ന്ന നേതാവും എംപിയുമായ സഞ്ജയ് റൗത്തിന്റെ ഭീഷണി.

മഹാ വികാസ് അഘാഡി സഖ്യം തകര്‍ന്നതോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു. 'വര്‍ഷ'യില്‍ നിന്നും ഉദ്ദവും മകനും ഭാര്യയും സ്വന്തം വസതിയായ മാതോശ്രീയിലേക്ക് മടങ്ങി. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വന്തം വാഹനത്തിലാണ് മുഖ്യമന്ത്രി മടങ്ങിയിരിക്കുന്നത്. പാര്‍ട്ടിയുടെയും ശിവസൈനികരുടെയും നിലനില്‍പ്പിന് മഹാ വികാസ് അഘാഡിയില്‍ നിന്ന് പുറത്തുവരണമെന്ന് ഏക്‌നാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്.

കഴിഞ്ഞ രണ്ടര വര്‍ഷമായി ശിവസേനയ്ക്ക് കഷ്ടപ്പാടുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ മറ്റു പാര്‍ട്ടികള്‍ക്ക് നേട്ടമുണ്ടായി. മറ്റു പാര്‍ട്ടികള്‍ കൂടുതല്‍ ശക്തിപ്രാപിച്ചപ്പോള്‍ സേന ദുര്‍ബലമായി. പാര്‍ട്ടിയെയും ശിവ സൈനികരെയും സംരക്ഷിക്കാന്‍ ഈ അസാധാരണമായ സഖ്യം ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മഹാരാഷ്ട്രയുടെ താല്‍പര്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഷിന്‍ഡെ ട്വിറ്ററില്‍ കുറിച്ചു. ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ ശിവസേനയുടെ അവസാനവട്ട ശ്രമവും പാളിയിരുന്നു. അന്ത്യശാസനവുമായി അഞ്ച് മണിക്ക് ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗത്തിനില്ലെന്ന് ഏകനാഥ് ഷിന്‍ഡേ വ്യക്തമാക്കിയതോടെ യോഗം ഉപേക്ഷിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി ആഘോഷം തുടങ്ങി; മഹാരാഷ്ട്രയില്‍ വീണ്ടും ദേവേന്ദ്ര ഫഡ്‌നാവിസ്  (5 hours ago)

ബാല്‍ താക്കറെയുടെ സ്വപ്നത്തിനായാണ് താന്‍ പോരാടിയത്; സോണിയക്കും പവാറിനും നന്ദി, ഗവര്‍ണര്‍ക്ക് പരിഹാസം; യഥാര്‍ഥ ശിവസൈനികര്‍ തനിക്ക് ഒപ്പമുണ്ടെന്ന് താക്കറെ; ഇനിയെന്ത്?  (5 hours ago)

സ്വപ്‌ന സുരേഷുമായുള്ള ഗൂഢാലോചന കേസില്‍ പി.സി ജോര്‍ജിനെ ചോദ്യം ചെയ്യും; വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും  (5 hours ago)

അസംസ്‌കൃത എണ്ണയുടെ വില്‍പ്പന നിയന്ത്രണം എടുത്തുകളയുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി;  (5 hours ago)

സ്വകാര്യ ബസ് മറിഞ്ഞ് ഒരു മരണം; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്  (5 hours ago)

യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; അന്താരാഷ്ട്ര ഭീകര ബന്ധം അന്വേഷിക്കാന്‍ എന്‍ ഐ എക്ക് അമിത് ഷായുടെ നിര്‍ദ്ദേശം  (5 hours ago)

സിഇടിയില്‍ നിന്ന് സിംഗപ്പൂരിലേക്ക്; സിംഗപ്പൂര്‍ ഉപഗ്രഹങ്ങള്‍ക്ക് പിന്നിലെ മലയാളി സാന്നിദ്ധ്യം  (5 hours ago)

ജി 7 ഉച്ചകോടിക്ക് സമാപനം; ഗോതമ്പു കയറ്റുമതി പുനരാരംഭിക്കാനായി കരിങ്കടലിലെ യുക്രെയ്ന്‍ തുറമുഖങ്ങള്‍ തുറക്കാന്‍ റഷ്യയോടെ ജി7 രാജ്യങ്ങള്‍  (5 hours ago)

മുഖ്യമന്ത്രി കള്ളം പറഞ്ഞു; ഷാജ് കിരണ്‍ ഇടനിലക്കാരനല്ലെങ്കില്‍ എന്തിന് എഡിജിപിയെ മാറ്റിയതെന്തിനെന്ന് സ്വപ്ന?'  (6 hours ago)

കേരളത്തില്‍ ഇന്ന് 4805 കൊവിഡ് കേസുകള്‍ പേര്‍ക്ക്,? 7 മരണവും  (6 hours ago)

'ഷാര്‍ജ ഭരണാധിയിക്ക് കാലിക്കറ്റ് സര്‍വകലാശാലയിലായിരുന്നു ഡി ലിറ്റ് നല്‍കേണ്ടിയിരുന്നത് വഴിതിരിച്ച് വിട്ട് തിരുവനന്തപുരത്തേക്ക് ചടങ്ങ് മാറ്റിയത് ഞാനും ശിവശങ്കറും ചേര്‍ന്ന് 'വീണാ വിജയന്റെ ബിസിനസ് ആവശ്യത  (6 hours ago)

പദവി ഒഴിയുന്നതില്‍ ദുഃഖമില്ല; വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ ഉദ്ധവ് താക്കറെ രാജിവച്ചു,?  (6 hours ago)

സ്പ്രിംഗ്‌ളറിലെ ബുദ്ധികേന്ദ്രം വീണാ വിജയന്‍; ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്, മുഖ്യമന്ത്രിയ്ക്കും മകള്‍ക്കുമെതിരെ വീണ്ടും സ്വപ്‌ന  (6 hours ago)

മുഖ്യമന്ത്രി ക്ഷോഭിച്ചു; ഒട്ടും ക്ഷോഭിക്കാതെ തെളിവുകള്‍ നിരത്തി മാത്യു കുഴല്‍നാടന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്  (6 hours ago)

ഇടവേള ബാബുവിന് മറുപടിയുമായി ഗണേഷ് കുമാര്‍...  (6 hours ago)

Malayali Vartha Recommends