കനത്ത മഴയില്‍ ജമ്മു കശ്മീരില്‍ പ്രളയവും മണ്ണിടിച്ചിലും മഞ്ഞു വീഴ്ചയും.... ഝലം നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്കി

കനത്ത മഴയില്‍ ജമ്മു കശ്മീരില്‍ പ്രളയവും മണ്ണിടിച്ചിലും മഞ്ഞു വീഴ്ചയും. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ രണ്ടാം ദിനവും ഗതാഗതം തടസ്സപ്പെടുകയുണ്ടായി.
അനന്ദനാഗ് ജില്ലയില്‍ ഝലം നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെനാബ് നദീതീരത്തും ആശങ്കയുയര്‍ന്നിട്ടുണ്ട്. ഇവിടെ സലാല്‍ അണക്കെട്ടില്‍ നിര്‍ദിഷ്ട അളവില്‍ കൂടുതല്‍ വെള്ളമെത്തിയിട്ടുണ്ട്. റംബാന്‍, ഉദ്ദംപൂര്‍ പ്രദേശത്ത് 30ലധികം മണ്ണിടിച്ചിലുണ്ടായി. ദോഡ, കിഷ്ത്വാര്‍, റംബാന്‍ എന്നിവിടങ്ങളില്‍ സ്കൂളുകള്‍ താല്‍ക്കാലികമായി അടച്ചു.
ജമ്മുവിലെ പൂഞ്ച്, രജൗരി ജില്ലകളെ ദക്ഷിണ കശ്മീരിലെ ഷോപിയന്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ മുഗള്‍ റോഡിലെ ഗതാഗതം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
മഞ്ഞ് വീഴ്ച കാരണം കിഷ്ത്വാര്‍ ജില്ലയിലെ ഉയര്‍ന്ന പ്രദേശത്ത് കുടുങ്ങിയ 50 യാത്രക്കാരെ പൊലീസ് രക്ഷിച്ചു. കിഷ്ത്വാറില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha