കർണാടകയിൽ വളർത്തു നായയുടെ ജൻമദിനം ഗംഭീരമാക്കി; ക്രിഷ് എന്ന പ്രിയ വളർത്തുനായയുടെ ജൻമദിനം ആഘോഷിക്കാൻ ഉടമ പൊടിച്ചത് ലക്ഷങ്ങൾ, 100 കിലോയുടെ കേക്ക്! ആഘോഷത്തിനായി എത്തിയത് 4000 അതിഥികളും
കർണാടകയിൽ വളർത്തു നായയുടെ ജൻമദിനം ഗംഭീര ആഘോഷമാക്കി ഉടമയുടെ വമ്പൻ പാർട്ടി. ക്രിഷ് എന്ന പ്രിയ വളർത്തുനായയുടെ ജൻമദിനമാണ് ഗംഭീരമാക്കിയത്. ഇത് ആഘോഷിക്കാൻ ഉടമ പൊടിച്ചത് ലക്ഷങ്ങളാണ്. 100 കിലോയുടെ കേക്കാണ് ആഘോഷത്തിനായി തയാറാക്കിയത്. കൂടാതെ 4000 അതിഥികളും ഇതിൽ പങ്കെടുക്കുകയുണ്ടായി. കർണാടകയിലെ തുക്കനാട്ടി എന്ന സ്ഥലത്താണ് ഇത്തരത്തിൽ വേറിട്ട ആഘോഷം നടന്നത്. ശിവപ്പ യെല്ലപ്പ മാറാടി എന്ന വ്യക്തിയുടെ നായയാണ് ക്രിഷ്.
കൂടാതെ നാലായിരത്തോളം പേരെ നായയുടെ ജൻമദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ഇവർക്കെല്ലാം ഭക്ഷണവും നൽകുകയുണ്ടായി. അതിഥികൾക്ക് മുന്നിൽ പുതുവസ്ത്രവുംതൊപ്പിയുമെല്ലാം തന്നെ ധരിച്ച് 100 കിലോയുടെ കേക്ക് മുറിച്ച് ക്രിഷ് പിറന്നാൾ ആഘോഷം ഗംഭീരമാക്കി. വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ പിന്തുണച്ചും എതിർത്തും ഒട്ടേറെ പേരാണ് ഇപ്പോഴും രംഗത്തുവരുന്നത്.
https://www.facebook.com/Malayalivartha