ചൈനക്കും പാക്കിനും കടുത്ത താക്കീതുമായി രാജ്നാഥ് സിംഗ്... ഒരുതരി മണ്ണുപോലും വിട്ടുതരില്ല! ശത്രുരാജ്യങ്ങൾക്ക് മുട്ടിടി
ഇന്ത്യൻ അതിർത്തി കയ്യേറാനുള്ള ശത്രുരാജ്യങ്ങളുടെ വ്യാമോഹത്തിന് താക്കീതുമായി കേന്ദ്ര പ്രതിരോധ മന്ത്രി. ലഡാക്ക് അതിര്‍ത്തി കയ്യേറാന്‍ ശ്രമിയ്ക്കുന്ന ചൈനയ്ക്കും, ജമ്മു കശ്മീരില്‍ അധിനിവേശം നടത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാനും കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തിന്റെ ഒരു തരി മണ്ണ് പോലും വിട്ടുതരുമെന്ന് കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ അധിനിവേശം നടത്താൻ ശ്രമിക്കുന്ന പാകിസ്താനും, ലഡാക്ക് അതിർത്തി കയ്യേറാൻ ശ്രമിക്കുന്ന ചൈനയ്ക്കുമാണ് രാജ്നാഥ് സിംഗിന്റെ മുന്നറിയിപ്പ്.
ഇന്ത്യ ഒരു ദുർബല രാജ്യമല്ല. രാജ്യത്തിന്റെ ഐക്യത്തെയോ അഖണ്ഡതയെയോ പരമാധികാരത്തെയോ ഹനിക്കാൻ ശ്രമിച്ചാൽ നോക്കി നിൽക്കില്ല. ഇതിന് ശ്രമിക്കുന്നവർക്ക് കൃത്യമായ തിരിച്ചടി നൽകും. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന് സമാനമായ സാഹചര്യം വീണ്ടും സൃഷ്ടിക്കാൻ താത്പര്യപ്പെടുന്നില്ല. പ്രതിരോധമന്ത്രി എന്ന നിലയിൽ രാജ്യത്തെ ഓരോ തരി മണ്ണും കാത്ത് സൂക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും രാജ് നാഥ് സിംഗ് വ്യക്തമാക്കി.
തങ്ങളുടെ രാഷ്ട്രീയ എതിരാളികൾ കാര്യങ്ങൾ വ്യക്തമായി അറിയാതെയാണ് വിമർശനം ഉന്നയിക്കുന്നത്. തങ്ങൾ അധികാരത്തിലിരിക്കുമ്പോൾ ഇന്ത്യയിൽ നിന്നും ഒരു തരി മണ്ണ് പോലും കൈക്കലാക്കാമെന്ന് മനക്കോട്ട കെട്ടേണ്ട. ഇന്ത്യയുടെ അഭിമാനത്തിന് കോട്ടം വരുത്തുന്ന ഒന്നും ഉണ്ടാകാൻ അനുവദിക്കില്ല. എന്ത് വിലകൊടുത്തും അത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന കടന്നു കയറാൻ ശ്രമിച്ചതാണ് ഗാൽവൻ സംഘർഷത്തിലേക്ക് നയിച്ചത്. പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ നടത്തി. ചിലതിൽ വിജയിച്ചു. നമ്മൾ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേയും പല അവസരത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാത്തിയിട്ടുണ്ടായിരുന്നു.
മുറിവേറ്റാൽ ഒരാളെയും ഇന്ത്യ വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ സൈന്യം എന്താണ് ചെയ്തതെന്നോ, ഇന്ത്യൻ സര്‍ക്കാര്‍ എന്ത് തീരുമാനമാണ് എടുത്തതെന്നോ എനിക്ക് പറയാൻ ആകില്ല. പക്ഷേ ഒന്ന് പറയാം, മുറിവേറ്റാൽ ഇന്ത്യ ആരെയും വെറുതെ വിടില്ല എന്ന സന്ദേശം ചൈനയ്ക്ക് കിട്ടിക്കഴിഞ്ഞു. എന്നും രാജ്നാഥ് സിംഗ് പറഞ്ഞിട്ടുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ ലോകത്തിലെ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിൽ ഒന്നാകാനായി ഇന്ത്യ മുന്നോട്ട് കുതിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha