സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മലയാളിയായ ഗുജറാത്ത് മുന്‍ എ.ഡി.ജി.പി. ആര്.ബി. ശ്രീകുമാറിനെയും ജൂലായ് ഒന്ന് വരെ ഗുജറാത്ത് പോലീസ് കസ്റ്റഡിയില്‍ വിട്ടു..... അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതിയാണ് ഇരുവരേയും റിമാന്‍ഡ് ചെയ്തത്

ഗുജറാത്ത് കലാപത്തില്‍ ഭരണനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാന്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച്് ഗുജറാത്ത് പോലീസ് ഇരുവരേയും ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. തീസ്തയെ മുംബൈയില്‍ നിന്നും ശ്രീകുമാറിനെ ഗാന്ധിനഗറിലുള്ള വീട്ടില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്കിയ സുപ്രീംകോടതി വിധിയില്‍ ഇവര്‍ക്കെതിരായ പരാമര്‍ശങ്ങളെത്തുടര്‍ന്നായിരുന്നു അഹമ്മദാബാദ് ക്രൈംബ്രാഞ്ച് നടപടിയെടുത്തത്. ആഭ്യന്തരമന്ത്രി അമിത് ഷാ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ തീസ്തയ്ക്കെതിരേ വിമര്‍ശനമുന്നയിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ് ്.
അതേസമയം കേസിലെ മറ്റൊരു പ്രതിയായ സഞ്ജീവ് ഭട്ട് 1989ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.
https://www.facebook.com/Malayalivartha