ലഡാക്കിന് പുറമേ ജമ്മുകശ്മീരിലും അവകാശവാദവുമായി ചൈന വിരട്ടിയോടിച്ച് ഇന്ത്യ
ജമ്മുകശ്മീരിനെ ഇന്ത്യ അന്താരാഷ്ട്ര വേദിയില്‍ അവതരിപ്പിക്കാനൊരുങ്ങു ന്നതിനെതിരെ ചൈനയുടെ വിമര്‍ശനം. അടുത്ത ജി20 ഉച്ചകോടി ഇന്ത്യ ജമ്മുകശ്മീരില്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന നടത്തിയത്. ചൈനീസ് വക്താവ് സാവോ ലിജിയാനാണ് 2023 ജി20 ജമ്മുകശ്മീരില്‍ നടത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുള്ളത്.
ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെ ആശങ്കയാണ് ചൈന പങ്കുവെയ്ക്കുന്നത്. ഇന്ത്യ ജമ്മുകശ്മീരിനെ അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്ന പാകിസ്താന്റെ വാദത്തെ അതേ ഭാഷയില്‍ തന്നെയാണ് ചൈനയും ആവര്‍ത്തിക്കുന്നത്. ജി20 ഉച്ചകോടി ജമ്മുകശ്മീരില്‍ നടത്തുക വഴി ലോകരാജ്യങ്ങളെക്കൊണ്ട് ജമ്മുകശ്മീര്‍ ഇന്ത്യയുടേതാണെന്ന് സ്ഥാപിക്കാനുള്ള ഇന്ത്യയുടെ തന്ത്രം കശ്മീര്‍ ജനതയോടുള്ള അവഹേളനമാണെന്നാണ് ചൈന ആരോപിക്കുന്നത്.
ജി20 ഉച്ചകോടി വിവാദങ്ങള്‍ക്കുള്ള ഇടമല്ലെന്നും ഇന്ത്യ നിലവില്‍ വിവാദമായ ഒരു പ്രദേശം അതിനായി തിരഞ്ഞെടുത്തത് ശരിയായ നടപടിയല്ലെന്നുമാണ് ചൈന ആരോപിക്കുന്നത്. പാകിസ്താന്റെ സാമ്പത്തിക വാണിജ്യ രംഗത്ത് ചൈന നടത്തുന്ന വലിയ സഹായ ങ്ങള്‍ക്കൊപ്പം ജമ്മുകശ്മീര്‍ മേഖലയില്‍ ചൈനയ്ക്കുള്ള കണ്ണും ഇന്ത്യക്കെതിരായ പ്രസ്താവനയിലൂടെ വീണ്ടും തെളിയുകയാണ്.
https://www.facebook.com/Malayalivartha