ദേശീയ പതാക കെട്ടാനുള്ള ശ്രമത്തിനിടെ വീണ്ടും അപകടം; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവാവ് കൊല്ലപ്പെട്ടു; ടെറസിലെത്തി തൂണിന് മുകളിലായി ദേശീയ പതാക കെട്ടാന്‍ ശ്രമിക്കുന്നതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു
ദേശീയ പതാക കെട്ടാനുള്ള ശ്രമത്തിനിടെ വീണ്ടും അപകടം. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവാവ് കൊല്ലപ്പെട്ടു. ബംഗളൂരുവിലെ ഹെന്നൂരിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. മുപ്പത്തിമൂന്നു വയസ്സുള്ള സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ വിശ്വാസ് കുമാറിനാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്.
ബംഗളൂരുവിലെ ഹെന്നൂരില്‍ മാതാപിതാക്കള്‍ക്കും ഭാര്യക്കും രണ്ട് വയസുള്ള കുട്ടിക്കുമൊപ്പം രണ്ട് നില കെട്ടിടത്തിലായിരുന്നു വിശ്വാസ് താമസിച്ചത്. ടെറസിലെത്തി തൂണിന് മുകളിലായി ദേശീയ പതാക കെട്ടാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം.
അവിടെ നിന്നും അദ്ദേഹം തെന്നി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. പിതാവായ നാരായണ്‍ ഭട്ടും ഭാര്യ വൈശാലിയും ചേര്‍ന്ന് വിശ്വാസിനെ ആശുപത്രിയില്‍ എത്തിച്ചു. വൈകുന്നേരം അഞ്ച് മണിയോടെ ഇയാൾ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45ഓടെയാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha