മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ദ്രൗപതി മുര്‍മുവും
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് ദ്രൗപതി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍ എന്നിവരും മറ്റ് ഉന്ന നേതാക്കളും.
ഡല്‍ഹിയിലെ സദൈവ് അടല്‍ സ്മാരക പാര്‍ക്കില്‍ എത്തി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വാജ്പേയിയുടെ വളര്‍ത്തുമകള്‍ നമിത കൗള്‍ ഭട്ടാചാര്യ എന്നിവരും എത്തിയിരുന്നു.
1998-2004 മുതലുള്ള ആറുവര്‍ഷക്കാലമാണ് വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. ഭാരത് രത്ന ജേതാവായ വാജ്പേയ് 2018 ലാണ് അന്തരിച്ചത്.
"
https://www.facebook.com/Malayalivartha