മന്ത്രിസഭയില്‍ ഒരു മുസ്ലീമിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് അസദുദ്ദീന്‍ വൈവസിയുടെ എ.ഐ.എം.ഐ.എ യുടെ ഏക എം.എല്‍.എ യായ അഖ് തറുല് ഇമാം രംഗത്ത്; പ്രതിപക്ഷത്തിന് വലിയ ഊര്‍ജ്ജമാകുമെന്ന് കൊട്ടിഘോഷിക്കപ്പെട്ട ബീഹാറിലെ നിധീഷ് കുമാര്‍ സര്‍ക്കാരിന് തുടക്കത്തിലെ വെല്ലുവിളികള്‍
പ്രതിപക്ഷത്തിന് വലിയ ഊര്ജ്ജമാകുമെന്നു കൊട്ടിഘോഷിക്കപ്പെട്ട ബീഹാറിലെ നിധീഷ് കുമാര്‍ സര്‍ക്കാരിന് തുടക്കത്തിലേ വെല്ലുവിളികള്‍. നിധീഷ്കുമാറും തേജസ്വിയാദവും നയിക്കുന്ന മന്ത്രിസഭയില്‍ ഒരു മുസ്ലീമിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് അസദുദ്ദീന്‍ വൈവസിയുടെ എ.ഐ.എം.ഐ.എ യുടെ ഏക എം.എല്‍.എ യായ അഖ് തറുല് ഇമാമാണ് ഈ രംഗത്തുവന്നിരിക്കുന്നത്.
മുസ്ലീം സമുദായത്തിന്റെ പിന്‍ബലത്തിലാണ് പുതിയ സര്‍ക്കാര്‍ അഥികാരമേറ്റത്. അതുകൊണ്ട് ന്യൂനപക്ഷത്തിന് ഒരു ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നാണ് ആവശ്യം. ജാതി അടിസ്ഥാനത്തിലാണ് ബീഹാറില്‍ മന്ത്രിമാരെ നിയമിക്കുന്നത്. അതിനാല്‍ മതത്തേയും പരിഗണക്കണമെന്ന് അദ്ദേഹം പറയുന്നു. ആന്ധ്രയില്‍ അഞ്ച് ഉപമുഖ്യമന്ത്രിമാരുണ്ട്.
.
ഉത്തര്‍ പ്രദേശിലും ഒന്നിലധികമുണ്ട്. ബീഹാറില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്നു. ഒന്നില്‍ കൂടുതല്‍ ഉപമുഖ്യമന്ത്രിമാരുണ്ടെങ്കില് ഭരണത്തിന് കാര്യക്ഷമത കൂടുമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ആഗസ്റ്റ് 24-നാണ് നിധീഷ്കമാര് മന്ത്രിസഭ വിശ്വാസവോട്ട് തേടുന്നത്. 243 അംഗ നിയമസഭയില്‍ 160 എം.എല്‍.എ മാരുടെ പിന്തുണ നിധീഷിനുണ്ട്.
https://www.facebook.com/Malayalivartha