Widgets Magazine
04
Oct / 2022
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് ബര്‍ണാച്ചന്റെ കൈ എങ്കിലും കാണാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് കരുതിയിരുന്നു; ബര്‍ണാച്ചനെ പോലെ ഫുക്രു പലതും ചെയ്തിരുന്നു.... ദയ അശ്വതിയുടെ സംശയത്തിന് മറുപടിയുമായി മഞ്ജു പത്രോസ് രംഗത്ത്


ചോറ്റാനിക്കരയിൽ ഗോപി സുന്ദറിനൊപ്പം അമൃത സുരേഷ്; സീമന്തരേഖയില്‍ സിന്ദൂരമിട്ട് മുല്ലപ്പൂവും ചൂടി താരം: ചിത്രങ്ങൾ വൈറൽ


ഡീപ്പ് നെക്‌ലൈനും കേപ്പ് പോലുള്ള സ്ലീവുകളും ഉള്ള മെറ്റാലിക് ഗൗൺ! 1.8 ലക്ഷത്തിന്റെ ഗൗണിൽ നിറവയറിൽ സുന്ദരിയായി ആലിയ... ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ..


ആരുടെയും അന്നം മുട്ടിക്കുന്ന നടപടികൾക്ക് നിർമ്മാതാക്കളില്ല... നിർമ്മാതാക്കളുടെ അന്നം മുട്ടിക്കുന്ന നിലയിലേക്ക് ശ്രീനാഥ് ഭാസി എത്തി.. അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി നില നിൽക്കുന്നു; മമ്മൂട്ടിയെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ...


നീല കണ്ണുകളുള്ള മേക്കപ്പ് ഇട്ട് ലെതർ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്.. സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇത് ചെയ്യാൻ കഴിയില്ല.. ഒരു സിനിമാ സംവിധായകന് മാത്രമല്ല, ആർക്കും ഇത് നിസ്സാരമായി കാണാനാവില്ല.. ഈ തെറ്റായ ചിത്രീകരണത്തിൽ തനിക്ക് ദേഷ്യവും സങ്കടവും ഉണ്ട്.. പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് ചിത്രത്തിനെതിരെ നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ്

NIAയുടെ സർജിക്കൽ സ്ട്രൈക്ക്! PFI നേതാക്കളെ തൂക്കി അകത്തിട്ടു! നടുക്കത്തോടെ പിണറായി? മൂടോടെ മാന്തിപ്പൊളിച്ച് NIA! പോപ്പുലർ ഫ്രണ്ട് വൻ പ്രതിഷേധത്തിൽ

22 SEPTEMBER 2022 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

ദില്ലി കലാപത്തിന് പിന്നിലും പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെടലുണ്ടായെന്ന് ഇഡി; അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ദില്ലി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും

കശ്മീര്‍ സന്ദര്‍ശിക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള ചെറിയ സമ്മാനമാണ് ഡിജിപിയുടെ കൊല; ; ദൈവം അനുഗ്രഹിച്ചാല്‍ ഇത്തരം ഓപ്പറേഷനുകള്‍ ഭാവിയിലും വിജയകരമായി പൂര്‍ത്തിയാക്കും; ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയയുടെ കൊലപാതകത്തിന് പിന്നില്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബ

മോദിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം; വിചിത്ര ഉത്തരവില പ്രതിഷേധം; പിന്നീട് സംഭവിച്ചത്

യാത്രക്കാരുടെ വായിൽ കപ്പലോടും, ചെട്ടിനാട് ചിക്കന്‍...മീന്‍ കറി...ഗ്രില്‍ഡ് പെസ്റ്റോ ചിക്കന്‍, ഇനി ആകാശത്തിരുന്ന് ഇഷ്ട ഭക്ഷണങ്ങൾ ആസ്വദിക്കാം...ഭക്ഷണ മെനു പുനക്രമീകരിച്ച് എയര്‍ ഇന്ത്യ, എക്കണോമി ക്ലാസ് യാത്രക്കാര്‍ക്കുവേണ്ടിയും ഭക്ഷണ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തി

ജപ്പാന്റെ തലക്ക് മുകളില്‍ ഉത്തരകൊറിയ‍യുടെ മിസൈല്‍ പരീക്ഷണം.. അഞ്ച് വർഷത്തിന് ശേഷം ഇതാദ്യം..22 മിനിറ്റ് പറന്ന് പസഫിക് സമുദ്രത്തില്‍ പതിച്ചു; ജപ്പാനിലെ ഏതാനും ട്രെയിനുകള്‍ സുരക്ഷായുടെ ഭാഗമായി റദ്ദാക്കി.... പ്രദേശത്തു നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയും വീടിന് പുറത്തേയ്ക്കിറങ്ങരുതെന്നും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്....

കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമെമ്പാടും പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎയുടെ മിന്നൽ റെയ്ഡ്. സംസ്ഥാന വ്യാപകമായിട്ടാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ് കാണുവാൻ സാധിക്കുന്നത്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത തീവ്രവാദ സ്വഭാവമുള്ള കേസിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇതേകുറിച്ചുള്ള വിശദാംശങ്ങൾ രഹസ്യ സ്വഭാവത്തോടെ സൂക്ഷിച്ചിരിക്കുകയാണ്.

ഭീകര പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗ് നല്‍കിയതും കള്ളപ്പണ ഇടപാടുകൾ, പരിശീലന ക്യാമ്പ് എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് അറിയാൻ കഴിയുന്നത്. സംസ്ഥാനത്ത് പുലർച്ചെ 4.30 നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇഡി) എന്നീ കേന്ദ്ര ഏജൻസികൾ റെയ്‌ഡ് ആരംഭിച്ചത്.

പി എഫ് ഐ ദേശീയ - സംസ്ഥാന കമ്മിറ്റി ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് പരിശോധന. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ എഴുപത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം അടക്കം നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തു എന്നതാണ് പ്രാഥമിക വിവരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍,പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് സമാന്തരമായി റെയ്ഡ് നടത്തിയത്. കേരളത്തിൽ നിന്നും പതിമൂന്ന് നേതാക്കളെ കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച അര്‍ധ രാത്രിയോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിനായി എത്തിയത്. പലസ്ഥലത്തും രാവിലെയും റെയ്ഡ് തുടരുകയാണ്. സിആര്‍പിഎഫ് സുരക്ഷയോടെ ആയിരുന്നു റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളുടേയും സാമ്പത്തിക ഇടപാടുകള്‍ മാസങ്ങളായി എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. എല്ലാ തെളിവുകളും ലഭിച്ച ശേഷമാണ് അര്‍ധരാത്രിയോടെ രാജ്യമെമ്പാടും വ്യാപക റെയ്ഡ് ആംരഭിച്ചത്.

പലസ്ഥലത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ പോപുലർ ഫ്രണ്ട് ഓഫീസിന് മുന്നിലെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയ സാഹചര്യവും ഉണ്ടായി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിൽ പ്രവർത്തകർ അടിച്ചു തടയാന്‍ ശ്രമിച്ചു. കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി. കേരളത്തില്‍ 50 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡണ്ട് ഇ. എം. അബ്ദുള്‍ റഹ്മാന്റെ വീട്ടിലും കോട്ടയം ജില്ലാ പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പാലക്കാട് സംസ്ഥാന സമിതിയംഗം റൗഫിന്റെ കരിമ്പുള്ളിയിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു.

പത്തനംതിട്ടയില്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറി സാദിക് അഹമ്മദിന്റെ വീട്ടിലെ റെയ്ഡിന് പുറമേ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ടിന്റെ പത്തനംതിട്ട കൊന്നമൂട്ടിലും റെയ്ഡ് നടത്തി. പുലര്‍ച്ചെ നാല് മണിക്കാണ് പത്തനംതിട്ടയില്‍ റെയ്ഡ് നടത്തിയത്. അടൂര്‍ പറക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടന്നു. കണ്ണൂര്‍ താണയിലുള്ള ഓഫീസിലാണ് റെയ്ഡ് നടന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ തൃശ്ശൂരില്‍ നിന്നാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്.

തൃശ്ശൂരില്‍ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങള്‍. പെരുമ്പിലാവിലെ വീട്ടില്‍ നടത്തിയ റെയ്ഡിനു ശേഷമാണ് യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്തും, പെരുവന്താനത്തുമാണ് റെയ്ഡ് നടന്നത്. ജില്ലാ നേതാക്കളടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ വീടുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും, ടാബും, ലാപ്‌ടേപ്പുകളും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്.

ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലാണ് റെയ്ഡ്. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടത്തി അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തു. പുത്തനത്താണി പൂവഞ്ചിനയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസായ മലബാര്‍ ഹൗസില്‍ പരിശോധന നടന്നു. കോട്ടയത്തും എന്‍ഐഎ റെയ്ഡ് പുരോഗമിക്കുകയാണ്. ജില്ലാ നേതാക്കള്‍ അടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇതിന് പുറമേ പലയിടങ്ങളില്‍ നിന്നും ഡിജിറ്റല്‍ ഡിവൈസുകളും പിടിച്ചെടുത്തു.

സിആര്‍.പി.എഫ് സുരക്ഷയോടെയാണ് റെയ്ഡ് നടന്നത്. റെയ്ഡിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സി.ആര്‍.പി.എഫ് സംഘം കൊച്ചിയില്‍ എത്തിയിരുന്നു. പക്ഷേ എന്തിനാണ് എന്ന സൂചന ആർക്കും നൽകാതെയായിരുന്നു റെയ്ഡ് നടത്തിയത്. സംസ്ഥാന പോലീസിനെപ്പോലും ഒഴിവാക്കി ആയിരുന്നു റെയ്ഡ് എന്നതാണ് മറ്റൊരു വിഷയം.

കേരളാ പോലീസിലേക്ക് വിവരം പോയാൽ പ്രതികളെന്ന് സംശയിക്കുന്നവർ രക്ഷപെടും എന്ന സൂചന എൻഐഎയ്ക്ക് ഉണ്ടായിരുന്നു. ആഭ്യന്ത്രവകുപ്പ് കൂടി കയ്യാളുന്ന മുഖ്യമന്ത്രിയെ സംബന്ധിച്ചു ഇത് വലിയൊരു തിരിച്ചടി തന്നെയാണ്. വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റിലായവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. 15 പേരെ ലക്ഷ്യമാക്കിയാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. കൊച്ചിയിലെ എന്‍ഐഎ ഓഫീസിനും സിആര്‍പിഎഫിന്റെ കർശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ എന്നിവ പിടികൂടി. നിർണായക രേഖകളാണ് പിടിച്ചെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റെയ്‌ഡിനെതിരെ വിവിധയിടങ്ങളിൽ പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. പത്ത് സംസ്ഥാനങ്ങളിൽ നിന്നായി നൂറിലധികം പി എഫ് ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എൻഐഎ അറിയിച്ചു.

രാജ്യവ്യാപകമായി ഇത്തരത്തിലുള്ള നീക്കം നടക്കുന്നത് ആദ്യമായാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാംപുകൾ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെ ചേർക്കൽ എന്നീ ആരോപണങ്ങൾ നേരിടുന്നവരെ ലക്ഷ്യമാക്കിയാണ് റെയ്‌ഡെന്നാണ് വിവരമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെ‌യ്തു. ചൊവ്വാഴ്ച തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ 38 ഇടത്ത് എന്‍ഐഎ നടത്തിയ റെയ്ഡിനൊടുവില്‍ നാല് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.

റെയ്ഡിനെതിരെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പ്രതികരണം വന്നിട്ടുണ്ട്. ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നും എതിര്‍ ശബ്ദങ്ങളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കത്തെ എതിർത്തു തോൽപ്പിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റെയ്ഡിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത്. വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റിലായവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. 15 പേരെ ലക്ഷ്യമാക്കിയാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവ വിശ്വാസത്തെ പറ്റി ദിയ സനയുടെ കാഴ്ചപ്പാട് ഇങ്ങനെ  (1 minute ago)

നീല ചായയെ കുറിച്ച കെട്ടിക്കുണ്ടോ? ആരോഗ്യഗുണങ്ങൾ ഏറെ...ഇവ കുടിക്കുന്നത് ശീലമാക്കൂ...  (4 hours ago)

നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ് ഫോമില്‍ വീണ യുവതിയെ ട്രെയിന് അടിയില്‍പ്പെടാതെ രക്ഷപ്പെടാതെ കോളേജ് വിദ്യാർത്ഥി  (4 hours ago)

കേരള സർക്കാർ സ്ഥിര ജോലി നേടാം...അവസരങ്ങൾ ഒരുക്കി കെഎസ്ഇബി...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...  (5 hours ago)

അപ്രതീക്ഷിതമായി ആ ചതി...! ഉയരങ്ങളിൽ നിന്നുള്ള വലിയ വീഴ്ച്ച, വിവിധ ബാങ്കുകളിൽ നിന്നായി 55 കോടിയിലേറെ ദിർഹത്തിൻറെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച, ജയിൽ മോചിതൻ ആയിട്ടും ബാധ്യതകൾ തീരാത്തതിനാൽ യുഎഇയിൽ നി  (5 hours ago)

ഒന്നര വർഷം കൊണ്ട് കേരള പോലീസ് കൊടുത്തത് 16000 യൂണിറ്റ് രക്തം!!!! സന്തോഷകരമായ ആ വാർത്ത പങ്കു വച്ച് കേരള പോലീസ്  (5 hours ago)

ആയുധങ്ങളുമായി ചീറിപാഞ്ഞടുത്തു...! അമേരിക്കയിൽ 8 മാസം പ്രായമുള്ള കുഞ്ഞടക്കം നാല് ഇന്ത്യൻ വംശജരെ തട്ടികൊണ്ടുപോയി, ത‌ട്ടിക്കൊണ്ടുപോയ പ്രതികൾ ആയുധധാരികളും അപകടകാരികളുമെന്ന് പൊലീസ്, കടത്തിക്കൊണ്ടുപോകായത  (5 hours ago)

എനിക്ക് ബര്‍ണാച്ചന്റെ കൈ എങ്കിലും കാണാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് കരുതിയിരുന്നു; ബര്‍ണാച്ചനെ പോലെ ഫുക്രു പലതും ചെയ്തിരുന്നു.... ദയ അശ്വതിയുടെ സംശയത്തിന് മറുപടിയുമായി മഞ്ജു പത്രോസ് രംഗത്ത്  (5 hours ago)

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി അവസരം...പ്ലസ് ടു യോഗ്യത മതി...സെകട്രിയറ്റ് അസിസ്റ്റന്റ് ആവാം...ഉടൻ അപേക്ഷിക്കു...  (5 hours ago)

പരീക്ഷ ഇല്ലാതെ അഭിമുഖം വഴി ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം...അവസരങ്ങൾ ഒരുക്കി ദേവസ്വം ബോർഡ്...ഉടൻ അപേക്ഷിക്കു...  (5 hours ago)

എനിക്കൊരു മനുഷ്യനോടും വെറുപ്പില്ല; അവന്റെ പ്രത്യയശാസ്ത്രത്തോടല്ലാതെ അവന്റെ ആശയം അവനു നൽകിയ പെരുമാറ്റ രീതിയോടല്ലാതെ; അവന്റെ ചിന്താശേഷിയെ മരവിപ്പിച്ച മതബോധത്തോടല്ലാതെ; മറ്റുള്ളവനെ വെറുക്കാനും വധിക്കാനും  (5 hours ago)

തങ്കം ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൊളിഞ്ഞു; അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവ് കാരണം: കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തതോടെ, ഐശ്വര്യയ്ക്ക് രക്തസ്രാവമുണ്ടായി: വെന്റിലേറ്ററിലേയ്‌ക്ക് മാറ്റി  (5 hours ago)

ചതിയും വഞ്ചനയും കച്ചവടത്തിൽ ചേർക്കാതിരുന്ന അദ്ദേഹത്തെ തകർത്തത് കൂടെ നടന്നവരുടെ കുടിലതയായിരുന്നു; തകർച്ചയിൽ നിന്നപ്പോഴും തളരരുതെന്ന് ജീവിതം കൊണ്ട് പറയാൻ ശ്രമിച്ച ആ പാവം മനുഷ്യൻ ഇതാ ചതിയും നെറികേടും ഇല്  (5 hours ago)

കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ കൈവരി തകർന്ന് കരിങ്കൽ പാകിയ നിലത്ത് വീണ് വിനോദസഞ്ചാരികൾക്ക് ഗുരുതര പരിക്ക്: വയനാട് സ്വദേശികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ  (5 hours ago)

ദില്ലി കലാപത്തിന് പിന്നിലും പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെടലുണ്ടായെന്ന് ഇഡി; അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ദില്ലി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും  (6 hours ago)

Malayali Vartha Recommends