ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ തെരച്ചിലിനിടെ ഭീകരർ വെടിയുതിർത്തു, ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ...! ഒരു ഭീകരൻ കൊല്ലപ്പെട്ടു, ഏറ്റുമുട്ടൽ പുരോഗമിക്കുന്നു...എത്ര ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് വ്യക്തമല്ല
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ പ്രത്യേക വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർത്ത പിന്നാലെ തിരിച്ചടിച്ച് സുരക്ഷാ സേന. ഒരു ഭീകരൻ കൊല്ലപ്പെട്ടു.ഷോപ്പിയാൻ സ്വദേശി നസീർ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ബാസ്കുചാൻ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ സുരക്ഷാസേന തിരിച്ചടിച്ചു. ഇരുഭാഗത്തുനിന്നും വെടിവെപ്പ് തുടരുകയാണ്. ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജില്ലയിലെ ബാസ്കുചാൻ മേഖലയിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത് പൊലീസ് പറഞ്ഞു. എത്ര ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് ഇതുവരെ അറിവായിട്ടില്ല.
വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഭീകരരെയാണ് സൈന്യം വധിച്ചത്. സംഘടനയുടെ സജീവ പ്രവർത്തകരായ യാവർ ഷാഫി ഭട്ട്, ആമിർ ഹുസൈൻ ഭട്ട് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്.പിന്നാലെ മേഖലയിൽ കൂടുതൽ ഭീകരർ ഒളിഞ്ഞിരിക്കുന്നതായി രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാത്തിൽ പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
https://www.facebook.com/Malayalivartha