മുംബൈയില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി.... പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്
ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. മുംബൈയിലെ പാല്‍ഘറിലാണ് ദാമ്പത്യ തര്‍ക്കത്തെ തുടര്‍ന്ന് സംഭവം നടന്നത്. കാസ സ്വദേശി സംഗീത സാഹ്നി (42) ആണ് കൊല്ലപ്പെട്ടത്.
സംഭവശേഷം പ്രതി ശിവകുമാര്‍ സാഹ്നി ഒളിവില്‍ പോയെങ്കിലും പൊലീസ് പിടികൂടി. തലക്ക് ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പീന്നീട് ജീവന് നഷ്ടമായി. പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് .
ആദ്യ ഭര്‍ത്താവ് പ്രകാശ് കര്ബത്തിന്റെ മരണ ശേഷമാണ് സംഗീത, ശിവകുമാറിനെ വിവാഹം ചെയ്യുന്നത്.പന്ത്രണ്ട് വര്‍ഷമായി ശിവകുമാറിനൊപ്പമാണ് സംഗീതയും ആദ്യ ഭര്‍ത്താവിലെ രണ്ട് മക്കളും താമസിക്കുന്നത്. എന്നാല്‍ ഇരുവരും വഴക്ക് പതിവായിരുന്നു.
കഴിഞ്ഞ രാത്രി ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി ബന്ധുക്കള്‍ . വഴക്കിനിടയില്‍ ശിവകുമാര്‍ സംഗീതയുടെ തല തറയില്‍ ഇടിക്കുകയായിരുന്നു. സംഭവ ശേഷം പ്രതി ഓടിരക്ഷപ്പെട്ടെങ്കിലും പൊലീസ് പിടിയിലായി.
https://www.facebook.com/Malayalivartha