വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് തെറ്റായ വിവരം നല്‍കുന്നത് അഴിമതിയായി കാണാനാകില്ലെന്ന് അലഹബാദ് കോടതി
തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി തെറ്റായ വിവരം പ്രചരിപ്പിച്ചാല്‍ അതിനെ ആര് പി ആക്ട് സെക്ഷന്‍ 123 പ്രകാരം നിര്‍വചിക്കുന്ന അഴിമതിയുടെ ഗണത്തില്പ്പെടുത്താനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് രജ് ബീര്‍ സിംഗിന്റെ ബെഞ്ചിന്റേതാണ് നിരീക്ഷണം.
സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത വോട്ടര്‍മാരെ നേരിട്ട് സ്വാധീനിക്കുന്ന നിര്‍ണായകമായ വിവരമായി കണക്കാക്കാനാകില്ലെന്നാണ് കോടതി പറയുന്നത്. അതിനാല്‍ത്തന്നെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നല്കിയാല് അതിനെ അഴിമതിയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha