ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി... 14 പേരെ രക്ഷപ്പെടുത്തി, തെരച്ചില്‍ തുടരുന്നു....
ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി . 14പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു . ഇന്ന് തെരച്ചിലിന് 30 സംഘങ്ങള്‍ ഇറങ്ങിയെന്നും ഉത്തരാഖണ്ഡ് ഡിജിപി അറിയിച്ചു
ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ വെള്ളിയാഴ്ച രാവിലെയും തുടരും. ദുരന്ത നിവാരണ സേനയും സൈന്യവും പര്‍വതാരോഹക വിദഗ്ധരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും മലയകയറ്റത്തിനായി പോയ 41 അംഗ സംഘമാണ് ചൊവ്വാഴ്ച അപകടത്തില്‍പെട്ടത്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജില്ലയില്‍ 3 ദിവസം കൂടി ട്രെക്കിംഗും മലകയറ്റവും വിലക്കി കളക്ടര്‍ ഉത്തരവിട്ടു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha