യാത്രയ്ക്ക് ആവേശം പകര്‍ന്ന്... രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേരാന്‍ ഇന്ന് പ്രിയങ്ക ഗാന്ധിയും...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേരാന്‍ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തുന്നു. നേരത്തെ കേരളത്തിലെ യാത്രയില്‍ പ്രിയങ്ക പങ്കെടുക്കുമെന്നായിരുന്നു വിവരം. എന്നാല്‍ പിന്നീടത് മാറ്റിയിരുന്നു. യാത്രയ്ക്ക് ആവേശം പകര്‍ന്ന് സോണിയാ ഗാന്ധിയും പദയാത്രയില്‍ പങ്കെടുത്തു.
കര്‍ണാടകയില്‍ നാലര കിലോമീറ്റര്‍ ദൂരം സോണിയ പദയാത്ര നടത്തി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോഡോ യാത്ര.
തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷ മൈസൂരുവില്‍ എത്തിയത്. രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം പദയാത്ര മാണ്ഡ്യയില്‍ നിന്ന് തുടങ്ങിയപ്പോള്‍ സോണിയയും അണിചേര്‍ന്നു. വന്‍ ജനക്കൂട്ടമാണ് സോണിയ പങ്കെടുക്കുന്ന യാത്രയില്‍ എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പാര്‍ട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോള്‍ രാജ്യമാകെ അതിന്റെ അലയൊലി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോണ്‍ഗ്രസ് ജോഡോ യാത്രയ്ക്ക് ആരംഭമായത്.
"
https://www.facebook.com/Malayalivartha