ആണുങ്ങളെ വശീകരിച്ച്, ലിഫ്റ്റ് ചോദിക്കും; നന്ദി സൂചകമായി കെട്ടിപ്പിടിക്കും:- നഷ്ടപ്പെടുന്നത് സ്വർണവും മൊബൈൽ ഫോണും- യുവതി അറസ്റ്റിൽ
ആണുങ്ങളെ കെട്ടിപ്പിടിച്ച് സ്വർണവും മൊബൈൽ ഫോണും കവരുന്ന സ്ത്രീ അറസ്റ്റിൽ. ഗീത പട്ടേൽ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ആലിംഗനം ചെയ്യാനെന്ന വ്യാജേന ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ ചെയിൻ മോഷ്ടിച്ച സംഭവത്തിൽ എഴുപത്തിരണ്ടുകാരനായ മുംബയ് മലാഡ് സ്വദേശിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നിരവധി പ്രായമായ പുരുഷന്മാരെ കൊള്ളയടിക്കാൻ പ്രതികൾ ഇതേ പ്രവർത്തനരീതി ഉപയോഗിച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ഒറ്റയ്ക്ക് നടക്കാൻ പോകുന്ന വൃദ്ധന്മാരെയാണ് പ്രതിയായ ഗീത പട്ടേൽ പൊതുവെ ലക്ഷ്യമിടുന്നത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവരെയും ലക്ഷ്യമിട്ട് ലിഫ്റ്റ് ചോദിക്കും. ഒരിക്കൽ അവരുടെ ശ്രദ്ധയിൽപ്പെട്ടാൽ, അവരെ വശീകരിക്കാനും അവരെ കെട്ടിപ്പിടിച്ച് നന്ദി പറയാനും ശ്രമിക്കുമായിരുന്നു. ഫോണുകൾ, സ്വർണാഭരണങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കാൻ ഈ അവസരം ഉപയോഗിക്കുമെന്ന് പോലീസ് പറഞ്ഞു.
ഷോപ്പിംഗിന് ശേഷം എഴുപത്തിരണ്ടുകാരൻ ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഓട്ടോയ്ക്ക് കൈകാണിച്ച് ഗീത ഇയാളോട് ലിഫ്റ്റ് ചോദിച്ചു. അദ്ദേഹം വാഹനത്തിൽ കയറാൻ അനുമതിയും നൽകി. ഒരു കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ പ്രതി ഓട്ടോ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നന്ദിസൂചകമായി വയോധികനെ ആലിംഗനം ചെയ്തു. ഈ സമയത്ത് മാലയിൽ നിന്ന് സ്വർണ്ണ ചെയിൻ ഊരിയെടുക്കുകയും ചെയ്തു.
വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അടുത്ത ദിവസം മലാഡ് പോലീസിനെ സമീപിച്ചു. സീനിയർ ഇൻസ്പെക്ടർ രവി അധാനെയുടെ മേൽനോട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം അന്വേഷണം ആരംഭിച്ച് പ്രതിയെ കണ്ടെത്തി. ചാർകോപ്, മലാഡ്, ബോറിവ്ലി, മീരാ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്ത സ്ഥിരം കുറ്റവാളിയാണ് ഗീത പട്ടേലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
https://www.facebook.com/Malayalivartha