ഭാരത് ജോഡോ യാത്രയുടെ മുഴുവന്‍ ദൂരവും രാഹുല്‍ ഗാന്ധി കാല്‍നടയായി പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ്... സുരക്ഷ ഉറപ്പാക്കുക എന്നത് സേനയുടെ ചുമതലയാണ്, സുരക്ഷാ ഏജന്‍സികള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം

ഭാരത് ജോഡോ യാത്രയുടെ മുഴുവന്‍ ദൂരവും രാഹുല്‍ ഗാന്ധി കാല്‍നടയായി പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ്. സുരക്ഷ ഉറപ്പാക്കുക എന്നത് സേനയുടെ ചുമതലയാണ്. സുരക്ഷാ ഏജന്‍സികള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം .
കശ്മീരിലെത്തിയ ജോഡോ യാത്രക്ക് വലിയ സുരക്ഷയാണ് സേന ഒരുക്കിയിട്ടുള്ളത്. വലിയ വടങ്ങള്‍ ഉപയോഗിച്ചാണ് രാഹുല്‍ ഗാന്ധിക്കും നേതാക്കള്‍ക്കും സുരക്ഷ തീര്‍ത്തിട്ടുള്ളത്.
സുരക്ഷാ പ്രശ്നങ്ങളുള്ള ചില സ്ഥലങ്ങളിലൂടെ യാത്ര കടന്നുപോകുന്നുണ്ട്. ഇവിടെ യാത്രയില്‍ പങ്കെടുക്കുന്നവരെ ബസില്‍ കൊണ്ടു പോകാനായി സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കനത്ത സുരക്ഷയില്‍ ജമ്മു കശ്മീരിലെ സാംബയിലെ വിജയ്പൂരില്‍ നിന്ന് തുടങ്ങിയ യാത്ര ഉച്ചയോടെ ജമ്മുവില്‍ എത്തിച്ചേരും.
"
https://www.facebook.com/Malayalivartha