അഞ്ചു മാസം നീണ്ടു നിന്ന ഭാരത് ജോഡോ യാത്ര ഇന്ന് അവസാനിക്കും.... ജമ്മു കശ്മീര്‍ പി സി സി ഓഫീസില്‍ രാവിലെ പത്ത് മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തും, യാത്ര വന്‍ വിജയമായിരുന്നെന്നും ഏറ്റവും മികച്ച ജീവിതാനുഭവമാണു ലഭിച്ചതെന്നും രാഹുല്‍ഗാന്ധി

അഞ്ചു മാസം നീണ്ടു നിന്ന ഭാരത് ജോഡോ യാത്ര ഇന്ന് അവസാനിക്കും.... ജമ്മു കശ്മീര്‍ പി സി സി ഓഫീസില്‍ രാവിലെ പത്ത് മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തും, യാത്ര വന്‍ വിജയമായിരുന്നെന്നും ഏറ്റവും മികച്ച ജീവിതാനുഭവമാണു ലഭിച്ചതെന്നും രാഹുല്‍ഗാന്ധി.
പതിനൊന്ന് മണിക്ക് സമാപന സമ്മേളനം തുടങ്ങും.രണ്ട് മണി വരെ നീളുന്ന സമ്മേളനത്തില്‍ 11 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും.പ്രധാന കക്ഷികള്‍ വിട്ടുനില്‍ക്കുന്നത് കോണ്‍ഗ്രസിന്റെ സഖ്യനീക്കങ്ങള്‍ക്ക് ക്ഷീണമായി . 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ അവസാനം. നിരവധി രാഷ്ട്രീയ മൂഹൂര്‍ത്തങ്ങള്‍ക്കൊപ്പം തന്നെ വിവാദവും നിറഞ്ഞതായിരുന്നു യാത്ര.
2022 സെപ്റ്റംബര്‍ 7 ന് ആണ് രാഹുല്‍ഗാന്ധി ഭാരത് ജോഡ യാത്ര കന്യാകുമാരിയില്‍ തുടങ്ങുന്നത്. നാല് ദിവസത്തെ തമിഴ്‌നാട് പര്യടത്തിന് ശേഷം സെപ്റ്റംബര്‍ പത്തിനാണ് കേരളത്തിലേക്ക് പ്രവേശിച്ചത്.
എംപിയായ സംസ്ഥാനത്ത് വലിയ വരവേല്‍പ്പ് രാഹുലിന് ലഭിക്കുകയുണ്ടായി. രാഹുല്‍ഗാന്ധിയുടെ സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനം. സിപിഎമ്മിന്റെ കണ്ടെയ്‌നര്‍ യാത്രയെന്ന പരിഹാസം തുടങ്ങിയവ ചര്‍ച്ചയായി. സ്വാതന്ത്രസമരസേനാനികളുടെ ഒപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ ചിത്രം വെച്ചതും 18 ദിവസത്തെ സംസ്ഥാനത്തെ യാത്രക്കിടെ ചര്‍ച്ചയായി മാറി.
സെപ്റ്റംബര്‍ 30ന് യാത്ര കര്‍ണാടകയിലേക്ക് കയറി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിദ്ധരാമയയ്യേയും ഡികെ ശിവകുമാറിനെയും ചേര്‍ത്ത് പിടിക്കാനുള്ള രാഹുലിന്റെ ശ്രമമായിരുന്നു ഏറെ കൗതുകകരം. സോണിയഗാന്ധി യാത്രയുടെ ഭാഗമായത് രാഹുലിനും പാര്‍ട്ടിക്കും ഊര്‍ജ്ജമായി. ബെല്ലാരിയില്‍ വച്ച് യാത്ര ആയിരം കിലോമീറ്റര്‍ പിന്നിട്ടിരുന്നു.
നവംബര്‍ ഏഴിന് മഹാരാഷ്ട്രയിലേക്ക് കടന്നു. സംസ്ഥാനത്തെ സഖ്യകക്ഷികളായ എന്‍സിപി, ശിവസേന പാര്‍ട്ടികള്‍ യാത്രയില്‍ ഭാഗമായത് കോണ്‍ഗ്രസിന് നേട്ടമായി. 14 ദിവസമാണ് സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര പദയാത്ര നടത്തിയത്. ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നു സവര്‍ക്കര്‍ എന്ന രാഹുലിന്റെ വിമര്‍ശനം ഇവിടെ വച്ചാണ്. നവംബര്‍ 23 ന് ഭാരത് ജോഡോ മധ്യപ്രദേശില്‍ എത്തി. പ്രിയങ്കഗാന്ധി രാഹുലിനൊപ്പം ചേര്‍ന്നത് ഇവിടെ വച്ചാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്ന സംസ്ഥാനത്ത് കമല്‍നാഥിന് ഒപ്പം ശക്തിപ്രകടനത്തിനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.
ഡിസംബര്‍ 4 ന് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെത്തി. പരസ്പരം ഏറ്റുമുട്ടുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും ഒരുമിച്ച് നിര്‍ത്തി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് രാഹുല്‍ പ്രകടിപ്പിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തിവെക്കണെന്ന് ആരോഗ്യമന്ത്രി വിമര്‍ശിച്ചതും ഇതിനിടെയാണ്.
ഡിസംബര്‍ 13 ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ യാത്രിലെത്തി. 16ന് ഭാരത് ജോഡോ നൂറ് ദിവസം തികച്ചു.21 ഡിസംബറില്‍ ഹരിയാനയില്‍ കയറി 24 ന് ദില്ലിയിലെത്തി.
ദില്ലിയിലെ ചെങ്കോട്ടയില്‍ കോണ്‍ഗ്രസ് വലിയ റാലി സംഘടിപ്പിച്ചു. സിനിമതാരം കമല്‍ ഹാസന്‍ യാത്രയിലെത്തി. ഇതിന് ശേഷം 9 ദിവസത്തെ ഇടവേള. ഉത്തര്‍പ്രദേശില്‍ എന്തുകൊണ്ടു പോകുന്നില്ലെന്ന വിമര്‍ശനം നില്‍ക്കെ ജനുവരി 3ന് യുപിയിലൂടെ അഞ്ച് ദിവസം യാത്ര കടന്നു പോയി.
തണുപ്പ് കാലത്തും രാഹുല്‍ ടീ ഷര്‍ട്ട് മാത്രം ധരിച്ച് യാത്ര ചെയ്യുന്നത് ചര്‍ച്ചയായി. ജനുവരി പത്തിന് പഞ്ചാബിലെത്തിയ രാഹുല്‍ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു. യാത്രക്കിടെ എംപി സന്തോക് സിങ് ചൗധരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.11 ദിവസമായിരുന്നു പഞ്ചാബ് പര്യടനമുണ്ടായിരുന്നത്.
കശ്മീരില്‍ വച്ചാണ് ഭാരത് ജോഡോയിലെ ഏറ്റവും വലിയ വിവാദം രാഹുലും കോണ്‍ഗ്രസും നേരിട്ടത്. യാത്ര സമാപിക്കാനിരിക്കെ രാഹുലിന്റെ സുരക്ഷ പ്രശ്‌നം ലാല്‍ ചൗക്കിലെ പതാക ഉയര്‍ത്തലുമായിരുന്നു പ്രധാന സംഭവങ്ങള്‍ ഒടുവില്‍ 136 ദിവസം നാലായിരത്തിലധികം പിന്നിട്ട് ജനുവരി മുപ്പതായ ഇന്ന് യാത്രയ്ക്ക് പരിസമാപ്തിയാകുന്നു.
"
https://www.facebook.com/Malayalivartha