അനന്ത് അംബാനിയുടെ വിവാഹ നിശ്ചയത്തിന് ആകാശ് അംബാനി നല്‍കിയത് ചെറിയ സമ്മാനത്തിന്റെ വില ഞെട്ടിക്കുന്നത്

ശതകോടീശ്വരനായ വ്യവസായി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന്‍ അനന്ത് അംബാനിയും രാധിക മെര്‍ച്ചന്റുമായുള്ള വിവാഹനിശ്ചയം വലിയ വാർത്തയായിരുന്നു. എന്നാല്‍ വിവാഹ നിശ്ചയത്തില്‍ അനന്തിന് സഹോദരനായ ആകാശ് അംബാനി നല്‍കിയ സമ്മാനത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴാണ് പുറത്ത് വന്നത്.
വിവാഹ നിശ്ചയ സമ്മാനമായി രത്നക്കല്ലുകള്‍ ചേര്‍ത്ത പതക്കമാണ് അനന്തിന് സമ്മാനിച്ചത്. വസ്ത്രങ്ങളില്‍ അണിയുന്ന പതക്കത്തില്‍ രണ്ട് വലിയ മരതകകല്ലുകളുമുണ്ട്. 18 കാരറ്റുള്ള 606 അണ്‍കട്ട് വജ്രങ്ങളാല്‍ നിര്‍മ്മിച്ചതാണ് ആഭരണം. ഏകദേശം 1,32,18,876 രൂപയാണ് ഈ അമൂല്യ സമ്മാനത്തിന്റെ മൂല്യമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുംബയിലെ അംബാനിയുടെ വസതിയായ ആന്റിലയിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തപ്പെട്ടത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഗുജറാത്തി ആചാരങ്ങളോടെയാണ് ചടങ്ങുകള്‍ നടന്നത്.
എന്‍കോര്‍ ഹെല്‍ത്ത്‌കെയറിന്റെ സിഇഒ വീരന്‍ മര്‍ച്ചന്റെ മകളാണ് രാധിക മര്‍ച്ചന്റ്. ഒരു ക്ലാസിക്കല്‍ നര്‍ത്തകി കൂടിയായ രാധിക ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദമെടുത്തിട്ടുണ്ട്. 1994ല്‍ ജനിച്ച രാധിക മര്‍ച്ചന്റിന്റെ കുടുംബം ഗുജറാത്തിലെ കച്ച് മേഖലയിലാണ്.
https://www.facebook.com/Malayalivartha