അദാനി വിവാദത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും...അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്‍കും

അദാനി വിവാദത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും. അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്‍കും
നയ രൂപീകരണ യോഗത്തിന് ശേഷം രാവിലെ ഒന്‍പതരയോടെ പ്രതിപക്ഷം ഗാന്ധി പ്രതിമക്ക് മുന്‍പില്‍ പ്രതിഷേധിക്കുകയും ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ സ്തംഭിച്ചിട്ടുണ്ടായിരുന്നു. ഇതിനിടെ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി ജില്ലാ തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും.
എല്‍ഐസി, എസ്ബിഐ പോലുള്ള സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അദാനി ഗ്രൂപ്പിനെ കേന്ദ്രം വഴിവിട്ട് സഹായിക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
അതേസമയം, അദാനി വിവാദത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസിന്റെ ചോദ്യപരമ്പരയ്ക്കും ഇന്നലെ തുടക്കമായി.
"
https://www.facebook.com/Malayalivartha