65ാമത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു... അമേരിക്കന്‍ -ഇന്ത്യന്‍ ഗായകന് റിക്കി കേജ് പുരസ്കാരം നേടി... റിക്കി കേജിന് ഗ്രാമി അവാര്‍ഡ് ലഭിക്കുന്നത് മൂന്നാം തവണ
65ാമത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു... അമേരിക്കന്‍ -ഇന്ത്യന്‍ ഗായകന് റിക്കി കേജ് പുരസ്കാരം നേടി... റിക്കി കേജിന് ഗ്രാമി അവാര്‍ഡ് ലഭിക്കുന്നത് മൂന്നാം തവണ.
ലോക സംഗീത വേദിയിലെ ഏറ്റവും ഉയര്‍ന്ന പുരസ്കാരമായ 'ഗ്രാമി' ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. അമേരിക്കന്ഡിവൈന് ടൈഡ്സ്' എന്ന ആല്‍ബത്തിനാണ് പുരസ്കാരം സ്വന്തമാക്കിയത്. നേട്ടം ഇന്ത്യയ്ക്ക് സമര്‍പ്പിക്കുന്നെന്ന് അദ്ദേഹം പ്രതികരിച്ചു.
സ്കോട്ടിഷ് അമേരിക്കന്‍ റോക്ക് ഗായകന് സ്റ്റുവര്‍ട്ട് കോംപ്ലാന്‍ഡിനൊപ്പം ഡിവൈന്‍ ടൈഡ്സ് എന്ന ആല്‍ബത്തിനാണ് റിക്കി കെജിന് പുരസ്കാരം. മികച്ച ഇമ്മേഴ്സീവ് ഓഡിയോ ആല്‍ബത്തിനാണ് നേട്ടം.
കഴിഞ്ഞ വര്‍ഷം ബെസ്റ്റ് ന്യൂ ഏജ് ആല്‍ബത്തിനും 2015ല്‍ വൈന്‍ഡ്സ് ഓഫ് സംസാര എന്ന ആല്ബത്തിനുമാണ് റിക്കിയ്ക്ക് അവാര്‍ഡ് ലഭിച്ചത്.
സ്റ്റുവര്‍ട്ട് കോംപ്ലാന്‍ഡിനൊപ്പം 2015 ലാണ് റിക്കി കെജ് ആദ്യ ഗ്രാമി നേടുന്നത്. 2015 ല്‍ വിന്‍ഡ്സ് ഓഫ് സംസാര എന്ന ആല്‍ബമാണ് പുരസ്കാരത്തിന് അര്‍ഹമായത്. 2022 ലെ 64-ാമത് ഗ്രാമിയില്‍ മികച്ച ന്യൂ എജ് വിഭാഗത്തിലായിരുന്നു രണ്ടാമത്തെ പുരസ്കാരം.
പുരസ്കാര വേദിയില്‍ ചരിത്ര നേട്ടമാണ് അമേരിക്കന്‍ ഗായിക ബിയോണ്‍സേ സ്വന്തമാക്കിയത്. മികച്ച ഡാന്‍സ് ഇലക്ട്രോണിക് മ്യൂസിക് റെക്കോര്‍ഡിംഗ്, മികച്ച ട്രെഡീഷനല്‍ ആര്&ബി പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളിലാണ് നേട്ടമുള്ളത്.
"
https://www.facebook.com/Malayalivartha