ക്ലാസ്സ് മുറിയിലെ ബെഞ്ചും ഡെസ്‌കും അടിച്ച് തകര്‍ത്ത് വിദ്യാര്‍ത്ഥികള്‍

യൂണിഫോം ധരിച്ച കുട്ടികള്‍ ക്‌ലാസ് മുറിയിലെ ബെഞ്ചും ഡെസ്‌കും നശിപ്പിക്കുന്ന ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്രമം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ പെണ്‍കുട്ടികളും ഉണ്ട്. കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന അവകാശവാദത്തോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്ലാസ്സ് മുറിയിലെ ബെഞ്ചും ഡെസ്‌കും ഉള്‍പ്പടെയുള്ളവ വടി ഉപയോഗിച്ച് അടിച്ചു തകര്‍ക്കുന്ന സ്‌കൂള്‍ കുട്ടികളാണ് വിഡിയോയിലുള്ളത്.
എവിടെയാണ് സംഭവമുണ്ടായതെന്ന് പറയാതെയാണ് ഇത് പലരും ഷെയര്‍ ചെയ്തിരിക്കുന്നത്. പക്ഷെ വിഡിയോ കണ്ടവരില്‍ ഭൂരിഭാഗവും സംഭവം നടന്നത് കേരളത്തിലാണെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. അതിന്റെ പ്രതിഫലനം കമന്റ് സെക്ഷനില്‍ കാണാനാകും. എന്നാല്‍ ക്ലാസ്സ് മുറി അടിച്ചു തകര്‍ക്കുന്ന കുട്ടികളുടെ വിഡിയോ കേരളത്തില്‍ നിന്നുള്ളതല്ല. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ മല്ലാപുരം എന്ന സ്ഥലത്താണ് സംഭവമുണ്ടായത്.
യൂണിഫോം ധരിച്ച ഏതാനും കുട്ടികള്‍ ക്ലാസ് മുറിയില്‍ നടത്തുന്ന അക്രമമാണ് പ്രചരിക്കുന്ന വിഡിയോയില്‍ കാണുന്നത്. വടികളുമായി ക്ലാസിലെ ഡെസ്‌ക്കുകളും ബെഞ്ചുകളും അടിച്ചു തകര്‍ക്കുന്നതും വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. മാത്രമല്ല, ക്ലാസ്സിന്റെ നിലത്ത് മുഴുവന്‍ കടലാസ് കഷണങ്ങള്‍ കീറിയെറിഞ്ഞുട്ടുള്ളതും കാണാം.
https://www.facebook.com/Malayalivartha