ഗാസയിലെ അല്‍ അഹ്‌ലി ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍; പലസ്തീന്‍ ജനതയ്ക്ക് സഹായം നൽകുന്നത് തുടരും; പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷത്തിനിടയിൽ ഇന്ത്യ നിർണായകമായ ഇടപെടൽ നടത്തുകയാണ്. പലസ്തീന്റെയും ഇസ്രയേലിന്റെയും പ്രധാനമന്ത്രിമാരോടു ഫോണിൽ വിളിച്ച് സംസരിച്ച് അദ്ദേഹം തന്റെ നിലപാടുകൾ അറിയിക്കുന്നുണ്ട്.ഇപ്പോൾ ഇതാ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുയുണ്ടായി. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഗാസയിലെ അല്‍ അഹ്‌ലി ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അറിയിച്ചു. പലസ്തീന്‍ ജനതയ്ക്ക് സഹായം നൽകുന്നത് തുടരുമെന്ന്പലസ്തീന്‍ അതോറിറ്റി പ്രസിഡന്റിനെ അറിയിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ആക്രമണങ്ങളിലും സുരക്ഷാ സാഹചര്യം മോശമാകുകയാണ് , ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി ആശങ്ക അറിയിച്ചു.
ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയെ ഏറെക്കാലമായി തുടര്‍ന്നുവരുന്ന നിലപാട് ആവര്‍ത്തിച്ചതായും നരേന്ദ്രമോദി വ്യക്തമാക്കി. ഗാസയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടനെ ഒഴിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. വെസ്റ്റ് ബാങ്കില്‍ ഒരാളടക്കം നാലുപേരാണ് കുടുങ്ങിക്കിടക്കുന്നത്. അനുകൂലമായ ആദ്യ അവസരത്തില്‍തന്നെ ഇവരെ നാട്ടിലെത്തിക്കുമെന്നും ബാഗ്ചി വ്യക്തമാക്കി.
അതേസമയം ഇസ്രയേൽ – ഹമാസ് പോരാട്ടം അയവില്ലാതെ തുടരുന്നതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണിൽ സംഭാഷണം നടത്തിയിരുന്നു നേരത്തെ . ഇസ്രയേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടതായി മോദി സ്ഥിരീകരിച്ചിരുന്നു . ഹമാസ് നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ അദ്ദേഹം പങ്കുവച്ചതായും മോദി വിശദീകരിച്ചു.
https://www.facebook.com/Malayalivartha


























