രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാത പദ്ധതിയായ നമോ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു

ഭാരതത്തിനു ഇത് അഭിമാന നിമിഷം. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാത പദ്ധതിയായ നമോ ഭാരത് ട്രെയിൻ, പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു . രാജ്യത്തിന് ഇത് ചരിത്ര ദിനമാണെന്നും പ്രധാനമന്ത്രി ഉദ്ഘാടന വേളയിൽ പറഞ്ഞു. ദില്ലിയിലും യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും നമോ ട്രെയിന്‍ സാധ്യമാക്കുമെന്നും മോദി വ്യക്തമാക്കി.
ഉദ്ഘാടന ശേഷം ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്തു. ഇന്ന് ഉദ്ഘാടനം ചെയ്തത്, 82 കിമീ ദൂരമുള്ള ദില്ലി - മീറ്ററ് പദ്ധതിയുടെ നിലവിൽ പണിപൂർത്തിയായ 17 കിലോമീറ്ററാണ് . നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം അഥവാ ആർആർടിഎസ് രാജ്യത്ത് ആദ്യത്തേതാണ്. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് റീജിയണൽ ട്രെയിനിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. റാപ്പിഡ് എക്സ് എന്ന പേര് 'നമോ ഭാരത്' എന്നാക്കിയാണ് മാറ്റിയത്.
അതേസമയം, നമോ സ്റ്റേഡിയത്തിന് പിന്നാലെ ട്രെയിനിനും പ്രധാനമന്ത്രിയുടെ പേരിടുന്നതിനെ കോൺഗ്രസ് നേരത്തെ പരിഹസിച്ചിരുന്നു. മോദിയുടെ ആത്മാനുരാഗത്തിന് അതിർവരമ്പുകളില്ലെന്ന് ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു. ഭാരത് എന്ന പേര് വേണ്ടെന്നും രാജ്യത്തിന്റെ പേര് മാറ്റി നമോ എന്നാക്കി മാറ്റണമെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പരിഹസിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























