കുടുംബത്തിലെ അഞ്ചു പേരെ വിഷം നല്‍കി കൊലപ്പെടുത്തി... സംഭവത്തില്‍ ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍

ഒരു കുടുംബത്തിലെ അഞ്ചു പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുക്കളായ രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലാണ് കൂടത്തായി മോഡല്‍ കൊലപാതകം അരങ്ങേറിയത്. ശങ്കര്‍ കുംഭാരെ , ഭാര്യ വിജയ, മക്കളായ റോഷന്‍, കോമള്‍, വിജയയുടെ സഹോദരി വര്‍ഷ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഒരു കുടുംബത്തിലെ ഈ അഞ്ചുപേരും 20 ദിവസത്തിടെയാണ് കൊല്ലപ്പെടുന്നത്. പരിശോധനയില്‍ എല്ലാവരുടെയും മരണത്തില്‍ സാമ്യതയുണ്ടെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട റോഷന്റെ ഭാര്യ സംഘമിത്ര,
ശങ്കറിന്റെ ബന്ധു റോസ എന്നിവര്‍ അറസ്റ്റിലായി. കൊല്ലപ്പെട്ട എല്ലാവരുടെയും ആരോഗ്യസ്ഥിതിയില്‍ ഉണ്ടായത് ഒരേ മാറ്റങ്ങളായിരുന്നു. ഓരോരുത്തര്‍ക്കും പല സമയങ്ങളിലായി കുറഞ്ഞ അളവില്‍ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയത്.
സെപ്തംബര്‍ പകുതിയോടെയാണ് പ്രതികള്‍ വിഷം നല്‍കിത്തുടങ്ങിയത്. ആന്തരികാവയവങ്ങളെ പതിയെ നശിപ്പിക്കുന്ന സ്ലോ പോയിസണാണ് ഉപയോഗിക്കപ്പെട്ടത്. ബന്ധുക്കള്‍ക്ക് താത്പര്യമില്ലാതിരുന്ന വിവാഹമായിരുന്നു സംഘമിത്രയുടേത്. ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനവും സംഘമിത്ര നേരിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവര്‍ ഇതിന് മുന്‍പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ സംഘമിത്രയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തതിന് പിന്നിലും ഭര്‍തൃവീട്ടുകാരുടെ പ്രേരണ ഉണ്ടായിരുന്നതായി ആരോപണം ഉണ്ട്.
അതേസമയം കൊല്ലപ്പെട്ട ശങ്കറിന്റെ ബന്ധു റോസയുടെ പകയ്ക്ക് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്ന് പൊലീസ് വെളിപ്പെടുത്തി. സംഘമിത്രയ്ക്ക് കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഇവര്‍ ഒപ്പം കൂടുകയായിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് വിഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രതികള്‍ക്ക് ലഭിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























