ബംഗളുരുവില്‍ മലയാളി നീന്തല്‍ പരിശീലകന്‍ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു....

ബംഗളുരുവില്‍ മലയാളി നീന്തല്‍ പരിശീലകന്‍ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു. പാലക്കാട് കൊടുവയൂര്‍ സ്വദേശി അരുണ്‍ ആണ് മരിച്ചത്. ഇന്ദിരാ നഗര്‍ എച്ച് എ എല്‍ സെക്കന്റ് സ്റ്റേജില്‍ പ്രവര്‍ത്തിക്കുന്ന സ്വിമ്മിങ്ങ് അക്കാദമിയിലെ നീന്തല്‍ കുളത്തിലേക്ക് ഇന്നലെ വൈകുന്നേരം കുഴഞ്ഞുവീഴുകയായിരുന്നു.
അക്കാദമിയിലെ സ്വിമ്മിങ്ങ് കോച്ചായ അരുണ്‍ രണ്ടുമാസം മുന്‍പാണ് ജോലിക്ക് ചേര്‍ന്നത്. അതേ സമയം മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടേഴ്‌സിന്റെ പ്രാഥമിക നിഗമനം.
അരുണിന്റെ മൃതദേഹം ചിന്മയ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
"
https://www.facebook.com/Malayalivartha


























