Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

 ഗഗന്‍യാന്‍ ദൗത്യങ്ങളിലേക്ക് കടക്കും മുമ്പുള്ള നിര്‍ണായക പരീക്ഷണം നടത്താന്‍ തയ്യാറായി ഐഎസ്ആര്‍ഒ

21 OCTOBER 2023 07:49 AM IST
മലയാളി വാര്‍ത്ത

ഗഗന്‍യാന്‍ ദൗത്യങ്ങളിലേക്ക് കടക്കും മുമ്പുള്ള നിര്‍ണായക പരീക്ഷണം നടത്താന്‍ തയ്യാറായി ഐഎസ്ആര്‍ഒ. ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണം ഇന്ന് രാവിലെ നടക്കും.

ആദ്യ യാത്രികരുമായി ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിള്‍ കുതിക്കും മുമ്പ് ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. അതിലൊന്നാണ് ക്രൂ എസ്‌കേപ് സിസ്റ്റം പരീക്ഷണം. ബഹിരാകാശ യാത്ര വലിയ റിസ്‌ക്കുള്ള പരിപാടിയാണ്. റോക്കറ്റിന്റെ മുകളിലാണ് യാത്ര. അതിവേഗമാണ് സഞ്ചാരം. കുതിച്ചുയര്‍ന്ന ശേഷം റോക്കറ്റിന് വല്ലതും സംഭവിച്ചാല്‍ യാത്രക്കാര്‍ എന്ത് ചെയ്യും ആ ചോദ്യത്തിനുള്ള ഉത്തരമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം.

വിക്ഷേപണത്തറയില്‍ വച്ചോ പറന്നുയര്‍ന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പോ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണിത്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനായി തയ്യാറാക്കുന്ന ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിള്‍ അല്ല ഈ പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്, മറ്റൊരു പരീക്ഷണ വാഹനമാണ്. അതാണ് ടെസ്റ്റ് വെഹിക്കിള്‍.

ജിഎസ്എല്‍വി റോക്കറ്റിന്റെ എല്‍ 40 ബൂസ്റ്ററിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഒരു കുഞ്ഞന്‍ റോക്കറ്റ്, വികാസ് എഞ്ചിന്റെ കരുത്തില്‍ കുതിക്കുന്ന ഈ റോക്കറ്റിന് മുകളിലാണ് ഗഗന്‍യാന്‍ യാത്രാ പേടകവും അതിന്റെ രക്ഷാസംവിധാനവും സ്ഥാപിച്ചിട്ടുള്ളത്.

യഥാര്‍ത്ഥ വിക്ഷേപണ വാഹനമുപയോഗിക്കുന്നതിന്റെ ഭീമമായ ചിലവ് കുറയ്ക്കാനാണ് ഈ സൂത്രപ്പണി. ഇനി ഇസ്രൊ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നോക്കാം. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ടെസ്റ്റ് വെഹിക്കിള്‍ കുതിച്ചുയര്‍ന്ന് അറുപത്തിയൊന്നാം സെക്കന്‍ഡില്‍ ക്രൂമൊഡ്യൂളിലെ ഹൈ ആള്‍ട്ടിട്യൂഡ് എസ്‌കേപ്പ് മോട്ടോറുകള്‍ പണി ആരംഭിക്കും, സമുദ്രനിരപ്പില്‍ നിന്ന് 11.7 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ക്രൂ മൊഡ്യൂളും എസ്‌കേപ്പ് സിസ്റ്റവും അടങ്ങുന്ന തല ഭാഗം റോക്കറ്റില്‍ നിന്ന് വേര്‍പ്പെടും. റോക്കറ്റ് കടലിലേക്ക് യാത്രാ പേടകം മുകളിലേക്ക്.


അല്‍പ്പ ദൂരം ഇങ്ങനെ സഞ്ചരിച്ച ശേഷം സമുദ്രനിരപ്പില്‍ നിന്ന് പതിനേഴ് കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ക്രൂ മൊഡ്യൂളും എസ്‌കേപ്പ് സിസ്റ്റവും തമ്മില്‍ വേര്‍പ്പെടും. ക്രൂ മൊഡ്യൂളിന്റെ ദിശ ശരിയാക്കി കടലിലേക്കുള്ള ഇറക്കം.ആദ്യ ഘട്ട പാരച്യൂട്ടുകള്‍ വേഗത കുറയ്ക്കും.

സമുദ്ര നിരപ്പില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ഉയരത്തിലെത്തും വരെ ഈ പാരച്യൂട്ടുകളാണ് ക്രൂ മൊഡ്യൂളിന്റെ കൂട്ട്. 2.4 കിലോമീറ്റര്‍ ഉയരത്തിലെത്തിയാല്‍ ആദ്യ ഘട്ട പാരച്യൂട്ടുകള്‍ വിട്ട് മാറും. രണ്ടാം ഘട്ട പാരച്യൂട്ടുകള്‍ വിടരുകയും .സെക്കന്‍ഡില്‍ എട്ടര മീറ്റര്‍ വേഗത്തില്‍ ക്രൂ മൊഡ്യൂള്‍ കടലിലേക്ക്. ശ്രീഹരിക്കോട്ടയുടെ കടല്‍ തീരത്ത് നിന്ന് ഏകദേശം പത്ത് കീലോമീറ്റര്‍ അകെലയാണ് പേടകം ചെന്ന് വീഴുക.

ഇന്ത്യന്‍ നാവിക സേനയുടെ പ്രത്യേക സംഘം കടലില്‍ നിന്ന് പേടകത്തെ വീണ്ടെടുക്കും. ഇത്രയുമാണ് ഇസ്രൊ 21ന് നടത്താന്‍ പോകുന്നത്. ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇസ്രൊ പദ്ധതിയിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (3 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (7 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends