ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയകരം...ഗഗയൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം പൂർണ വിജയം... 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി...രാജ്യത്തിന് ഇത് അഭിമാന നിമിഷം...സഞ്ചാരികളെ രക്ഷിക്കാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമതയാണു പരിശോധിക്കപ്പെട്ടത്...

അനിശ്ചിതത്വത്തിനൊടുവിൽ ഗഗയൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം പൂർണ വിജയം. ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റി വച്ച വിക്ഷേപണം 10 മണിയോടെയാണു നടത്തിയത്. മുൻ നിശ്ചയിച്ച പ്രകാരം 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി. തുടർന്ന് പാരഷൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോ മീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ വീണു. നാവികസേനാംഗങ്ങളാണ് ക്രൂമൊഡ്യൂൾ വീണ്ടെടുത്ത് കരയിലെത്തിച്ചത്. 8 മണിക്കു നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥ അടക്കമുള്ള പ്രശ്നങ്ങളെത്തുടർന്ന് 8.45നാണു നടത്താനിരുന്നത്. എന്നാൽ, വിക്ഷേപണത്തിന് 5 സെക്കൻഡ് മുൻപാണു ലിഫ്റ്റ് ഓഫ് നിയന്ത്രിക്കുന്ന കംപ്യൂട്ടർ വിക്ഷേപണം നിർത്താനുള്ള (ഹോൾഡ്) നിർദേശം നൽകിയത്. തുടർന്നു വിദഗ്ധ സംഘമെത്തി റോക്കറ്റും അനുബന്ധ സംവിധാനങ്ങളും പരിശോധിച്ച് തകരാർ പരിഹരിച്ച ശേഷമാണ് വീണ്ടും വിക്ഷേപണത്തിനായി ശ്രമിച്ചത്.
അടിയന്തര സാഹചര്യമുണ്ടായിൽ സഞ്ചാരികളെ രക്ഷിക്കാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമതയാണു പരിശോധിക്കപ്പെട്ടത്. വിക്ഷേപണം കഴിഞ്ഞ് 9.50 മിനിറ്റിനുള്ളിൽ ദൗത്യം പൂർത്തിയായി.ആദ്യ യാത്രികരുമായി ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ കുതിക്കും മുൻപ് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. അതിലൊന്നാണ് ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണം. ബഹിരാകാശ യാത്ര വലിയ റിസ്കുള്ള പരിപാടിയാണ്.റോക്കറ്റിന്റെ മുകളിലാണ് യാത്ര. അതിവേഗമാണ് സഞ്ചാരം. കുതിച്ചുയർന്ന ശേഷം റോക്കറ്റിന് വല്ലതും സംഭവിച്ചാൽ യാത്രക്കാർ എന്ത് ചെയ്യും? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം.ഓട്ടമാറ്റിക് ലോഞ്ച് കണ്ട്രോൾ സംവിധാനത്തിലെ തകരാറിനെ തുടർന്ന് ഗഗയൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം നേരത്തെ മാറ്റിവച്ചിരുന്നു . വിക്ഷേപണത്തിന് 5 സെക്കൻഡ് മുൻപാണു ലിഫ്റ്റ് ഓഫ് നിയന്ത്രിക്കുന്ന കംപ്യൂട്ടർ വിക്ഷേപണം നിർത്താനുള്ള (ഹോൾഡ്) നിർദേശം നൽകിയത്.
8 മണിക്കു നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥ അടക്കമുള്ള പ്രശ്നങ്ങളെത്തുടർന്ന് 8.45നാണു നടത്താനിരുന്നത്. എന്നാൽ, റോക്കറ്റിന്റെ പ്രവർത്തനത്തിൽ ഉൾപ്പെടെ അസ്വാഭാവിക കണ്ടതോടെയാണ് വിക്ഷേപണം ഉപേക്ഷിച്ചത്. തകരാർ എന്തു കൊണ്ടാണ് സംഭവിച്ചതെന്നു വിശദമായി പരിശോധിക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.ഓട്ടോമാറ്റിക്കായി പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സംവിധാനം വിക്ഷേപണത്തിന് കേവലം അഞ്ച് സെക്കന്റ് മുമ്പ് ദൗത്യം നിർത്തിവെക്കുകയായിരുന്നു. കാരണത്തെ കുറിച്ച് വ്യക്തമായി പഠിക്കേണ്ടതുണ്ടെന്നും അതിന് ശേഷം പ്രതികരിക്കുമെന്നും ഇസ്രോ ചെയർമാൻ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഇന്ന് രാവിലെ എട്ടുമണിക്ക് വിക്ഷേപണം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് വിക്ഷേപണം 8.30 ലേക്ക് മാറ്റുകയായിരുന്നു.
അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള ഗഗൻയാന്റെ പ്രാപ്തി പരിശോധിക്കലാണ് ടിവി-ഡി1 എന്ന് പേരിട്ടിരിക്കുന്ന ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇന്ന് വിക്ഷേപണം ഉണ്ടാകില്ലെന്ന് ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.ഗഗൻയാന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് ക്ര്യൂ എസ്‌കേപ്പ് സിസ്റ്റം. യാത്ര റദ്ദാക്കേണ്ടി വന്നാൽ യാത്രികരെ തിരികെയെത്തിക്കാനുള്ള സംവിധാനമാണിത്. ഈ സംവിധാനത്തിന്റെ ഭാഗമായ നിർണായക പരീക്ഷണ ദൗത്യമാണ് ടിവി-ഡി1. പ്രത്യേക വിക്ഷേപണ വാഹനത്തിൽ 17 കിലോമീറ്റർ ഉയരത്തിലെത്തിക്കുന്ന ടിവി-ഡി1 ക്രൂ എസ്കേപ്പ് സിസ്റ്റം മൊഡ്യൂൾ തുടർന്ന് ശ്രീഹരിക്കോട്ടയിൽനിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ഇറക്കും. പിന്നീട് മൊഡ്യൂളിനെ സുരക്ഷിതമായി കരയിലെത്തിക്കുന്ന തരത്തിലായിരുന്നു ദൗത്യം നിശ്ചയിച്ചിരുന്നത്.ഗഗൻയാന് മുൻപ് നാല് അബോർട്ട് മിഷനുകളാണ് ഐഎസ്ആർഒ നടത്തുക. ആദ്യത്തേതാണ് ടിവി-ഡി1. എമർജൻസി അബോർട്ട് പരീക്ഷിക്കുന്നതിനായാണ് ടിവി-ഡി1 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡി2, ഡി3, ഡി4 എന്നിങ്ങനെമൂന്ന് പരീക്ഷണ ദൗത്യങ്ങൾ കൂടി പിന്നാലെ നടത്തുമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























