ചൊവ്വയില്‍ 63-ാമത് പറക്കലിന് തയ്യാറെടുത്ത് നാസയുടെ ഇന്‍ജെനറ്റി ഹെലികോപ്റ്റര്‍....

ചൊവ്വയില്‍ 63-ാമത് പറക്കലിന് തയ്യാറെടുത്ത് നാസയുടെ ഇന്‍ജെനറ്റി ഹെലികോപ്റ്റര്‍. വരുന്ന വ്യാഴാഴ്ചത്തേക്കാണ് ദൗത്യം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്ന് നാസ . മിനിയേച്ചര്‍ വിമാനമായ ഇന്‍ജെനറ്റി 137 സെക്കന്‍ഡ് സമയത്തേക്ക് ഏകദേശം 574 മീറ്റര്‍ ഉയരത്തില്‍ പറക്കുമെന്ന് നാസ അധികൃതര്‍ .
മുമ്പ് ചൊവ്വയില്‍ നടന്ന 62 പറക്കലുകളിലൂടെ റോക്കറ്റ് ഇതിനോടകം തന്നെ ശ്രദ്ധേയമായ ട്രാക്ക് സ്വന്തമാക്കിയിട്ടുണ്ട്. ഇതിനോടകം 113 മിനിറ്റ് സമയമെടുത്ത് 13.9 കിലോമീറ്റര്‍ ദൂരം പിന്നിട്ടിരുന്നു. ഇത് പേടകത്തിന്റെ പ്രതിരോധ ശേഷിയുടെയും ഭാവി ചൊവ്വ ദൗത്യങ്ങളുടെയും നേട്ടമായാണ് കാണുന്നത്.
2021 ഫെബ്രുവരി 18-നാണ് നാസയുടെ പെര്‍സെവറന്‍സ് റോവറില്‍ ഇന്‍ജെനറ്റി ചൊവ്വയില്‍ എത്തുന്നത്. ചൊവ്വയിലെ ജെസീറോ ക്രേറ്ററിലാണ് പേടകം ഇറങ്ങിയത്.
ഇവിടെ നിന്നുമാണ് ഹെലികോപ്റ്ററിന്റെ യാത്ര ആരംഭിച്ചത്. 90 സെക്കന്‍ഡ് വരെ സമയമെടുത്തുള്ള സഞ്ചാരത്തിന് വേണ്ടിയാണ് ഇത് രൂപകല്‍പ്പന ചെയ്തത്. എന്നാല്‍ നാസ സജ്ജമാക്കിയിരിക്കുന്നത് പ്രകാരം ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും ഏകദേശം മൂന്ന് മുതല്‍ 4.5 മീറ്റര്‍ വരെ ഉയരത്തില്‍ 300 മീറ്ററോളം സഞ്ചരിക്കാന്‍ കഴിയും.
"
https://www.facebook.com/Malayalivartha


























