ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കുതിച്ചെത്തി പാകിസ്താൻ ബോട്ട്; നിലംതൊടീക്കാതെ കോസ്റ്റ് ഗാർഡിന്റെ ആ നീക്കം; നാസ്-റെ- കരം എന്ന ബോട്ട് പിടിച്ചെടുത്തു

ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കുതിച്ചെത്തി പാകിസ്താൻ ബോട്ട്. നിലംതൊടീക്കാതെ കോസ്റ്റ് ഗാർഡിന്റെ ആ നീക്കം. കടുത്ത നടപടി തന്നെ സ്വീകരിച്ചു !!!ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് പ്രവേശിച്ച പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു.നവംബർ 21 ന് ഗുജറാത്തിലെ ഓഖ തീരത്ത് നിന്നും 15 കിലോമീറ്റർ ദൂരത്തായി പാക് ബോട്ട് കണ്ടെത്തി . ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ ആര്യമാൻ നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത് .
നാസ്-റെ- കരം എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ബോട്ടിൽ 13 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കോസ്റ്റ് ഗാർഡിന്റെ കപ്പൽ കണ്ടപ്പോൾ സംഘം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു . ബോട്ട് തടഞ്ഞാണ് സംഘത്തെ കോസ്റ്റ് ഗാർഡ് പിടികൂടിയത്. ബോട്ടിൽ പരിശോധന നടത്തി.
പക്ഷെ സംശയാസ്പദമായൊന്നും കണ്ടെത്താൻ സാധിച്ചില്ല എന്ന് അധികൃതർ പറഞ്ഞു . ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ വ്യക്തമായ മറുപടികളല്ല നൽകിയതെന്ന് കോസ്റ്റ് ഗാർഡ് പറയുന്നു. ബോട്ട് പിടിച്ചെടുത്ത് കൂടുതൽ അന്വേഷണത്തിനായി ഗുജറാത്തിലെ ഓഖ തുറമുഖത്തേക്ക് എത്തിച്ചു . പിആർഒ ഡിഫൻസ് ഗുജറാത്ത് പുറത്തുവിട്ട പ്രസ്താവനയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























