നമ്മൾ ജീവിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലാണ്.... പല പ്രശസ്തരായ ആളുകളുടെയും ഡീപ്പ് ഫേക്ക് വീഡിയോകൾ പുറത്തുവരുന്നുണ്ട്....ശക്തമായി എതിർത്ത് കൊണ്ട് മോദി..

ഇസ്രായേൽ-ഹമാസ് യുദ്ധത്തിലെ ബന്ദികളെ കൈമാറുന്നത് സ്വാഗതം ചെയ്ത് പ്രധാനനമന്ത്രി നരേന്ദ്ര മോദി. ജി20 നേതാക്കളുടെ വിർച്വൽ യോഗത്തിലായിരുന്നു മോദിയുടെ പരാമർശം. തീവ്രവാദം ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്ന് മോദി പറഞ്ഞു. തീവ്രവാദത്തെ നേരിടാനുള്ള പോരാട്ടത്തിൽ ജി20 രാഷ്ട്രങ്ങൾക്കൊപ്പം ഇന്ത്യയുമുണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.സാധാരണക്കാരുടെ മരണം തീവ്രവാദത്തെ തുടർന്ന് സംഭവിക്കുന്നത് അപലപനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിർച്വൽ ജി20 നേതാക്കളുടെ യോഗത്തിൽ ഡീപ്പ് ഫേക്കുകളെ കുറിച്ച് അടക്കം അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ബന്ദികളെ വിട്ടയക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണെന്നും മോദി വ്യക്തമാക്കി. ഹമാസ് ഗാസയിൽ 239 പേരെ ബന്ദികളാക്കിയിട്ടുണ്ട്. ഇതിൽ 26 രാഷ്ട്രങ്ങളിൽ നിന്നുള്ള വിദേശപൗരന്മാരുമുണ്ട്.
ഇസ്രായേൽ സൈന്യമാണ് ഇക്കാര്യം പുറത്തുവിട്ടത്.വിർച്വൽ യോഗത്തിനായി ഞാൻ ആഹ്വാനം ചെയ്തപ്പോൾ ഒരിക്കലും ഹമാസിന്റെ ആക്രമണത്തെ തുടർന്നുള്ള ഈ സാഹചര്യം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ കുറച്ച് മാസത്തിനുള്ളിൽ പുതിയ വെല്ലുവിളികളാണ് വന്നിരിക്കുന്നത്. പശ്ചിമേഷ്യയിൽ ഉണ്ടായിരിക്കുന്ന അനിശ്ചിതത്വത്തിന്റെയും, അരക്ഷിതാവസ്ഥയുടെയും സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നും മോദി പറഞ്ഞു.ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം മേഖലയിലെ എല്ലായിടത്തേക്കും വ്യാപിപ്പിക്കാതിരിക്കാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. പ്രതിസന്ധിയുടെ സമയമാണിത്. മറ്റിടങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കാതിരിക്കാൻ പ്രത്യേകം ജാഗ്രത ആവശ്യമാണ്. ഒന്നായി നിന്ന് സമാധാനത്തിന് വേണ്ടി ശ്രമിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ വിഷയത്തിലും നമുക്ക് ഒരുമിച്ച് പരിഹാരം കാണാൻ സാധിക്കും.എല്ലാവർക്കും തീവ്രവാദത്തെ അംഗീകരിക്കാൻ സാധിക്കില്ല. എവിടെ സാധാരണക്കാർ മരിച്ചാലും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം യുദ്ധം നാശം വിതച്ച ഗാസയിൽ അടക്കം സഹായങ്ങൾ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഫ്രിക്കൻ വിഷയങ്ങൾ സംസാരിക്കാൻ അവർക്കായി ഒരു വേദിയൊരുക്കിയത് ഇന്ത്യയുടെ പ്രസിഡൻസി കാലയളവിലാണ്. വെല്ലുവിളികൾ നിറഞ്ഞ ഈ ലോകത്ത് പരസ്പരമുള്ള വിശ്വാസമാണ് നമ്മളെ ബന്ധിപ്പിച്ച് നിർത്തുന്നത്.ജി20 ഭൂമിക്ക് അനുസൃതമായ ജീവിതശൈലിയെ തിരിച്ചറിഞ്ഞു. പുനർനിർമാവുന്ന ഊർജത്തിന്റെ ഉപയോഗം മൂന്ന് മടങ്ങായി വർധിപ്പിക്കാൻ വലിയ ആവശ്യകതയുണ്ട്. അതുപോലെ നമ്മൾ ജീവിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലാണ്.
പല പ്രശസ്തരായ ആളുകളുടെയും ഡീപ്പ് ഫേക്ക് വീഡിയോകൾ പുറത്തുവരുന്നുണ്ട്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നെഗറ്റീവായി ഉപയോഗിക്കുന്നതിൽ ലോകരാജ്യങ്ങൾക്ക് ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.ആഗോള എഐ ഉച്ചകോടി ഇന്ത്യയുടെ സംഘാടകത്വത്തിൽ നടക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം അതിൽ ചർച്ചയാവും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമൂഹത്തിന് ഗുണകരമാകാൻ വേണ്ടിയുള്ളതാണെന്നും മോദി പറഞ്ഞു.അദ്ദേത്തിന്റെ പേരിലും ഒരു ഡീപ് ഫേക്ക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ടായിരുന്നു. ഗർബ നൃത്തം ചെയുന്ന ഒരു വീഡിയോ ആയിരുന്നു അത്. അതിനു പിന്നാലെ നരേന്ദ്ര മോദിയും ശക്തമായി എതിർത്ത് കൊണ്ട് രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha


























