മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് പാര്‍ലമെന്റ് വെബ്സൈറ്റിന്റെ ലോഗിന്‍ നിയമങ്ങള്‍ ലോക്സഭാ സെക്രട്ടേറിയേറ്റ് മാറ്റി

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് പാര്‍ലമെന്റ് വെബ്സൈറ്റിന്റെ ലോഗിന്‍ നിയമങ്ങള്‍ ലോക്സഭാ സെക്രട്ടേറിയേറ്റ് മാറ്റി. പുതിയ നിയമങ്ങള്‍ അനുസരിച്ച് എംപിയുടെ പേഴ്സണല്‍ സ്റ്റാഫിനോ ഏതെങ്കിലും മൂന്നാം കക്ഷിക്കോ ഡിജിറ്റല്‍ സന്‍സദ് വെബ്സൈറ്റ് ആക്സസ് ചെയ്യാനോ, എംപിയുടെ പേരില്‍ നോട്ടീസ് നല്‍കാനോ ചോദ്യങ്ങള്‍ സമര്‍പ്പിക്കാനോ കഴിയില്ല.
വ്യക്തിഗത ലോഗിന്‍ വിശദാംശങ്ങള്‍ ഉപയോഗിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മാത്രമേ സൈറ്റ് ഉപയോഗിക്കാന്‍ കഴിയൂ. വൃത്തങ്ങള്‍ വ്യാഴാഴ്ച ഇന്ത്യാ ടുഡേയോട് പറഞ്ഞു. എംപിമാരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണുകളില്‍ ഒടിപികള്‍ വരും, വെരിഫിക്കേഷന്‍ നല്‍കിയതിന് ശേഷം മാത്രമേ സൈറ്റിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്. സുപ്രീം കോടതി അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദുബെയുടെ ആരോപണങ്ങള്‍.
എന്നാല്‍ ലോക്സഭയില്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ദര്‍ശന്‍ ഹിരാനന്ദാനിയുടെ ഓഫീസില്‍ നിന്നുള്ള ഒരാള്‍ക്ക് പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്വേഡും നല്‍കിയതായി മഹുവ സമ്മതിച്ചിരുന്നു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'പാര്‍ലമെന്ററി ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യാന്‍ മാത്രമാണ് താന്‍ ഹിരാനന്ദാനിയോട് സഹായം തേടിയത്. എനിക്ക് ഒരു വിദൂര നിയോജക മണ്ഡലമുണ്ടെന്നും 2019 മുതല്‍, പോര്‍ട്ടലിലേക്ക് സമര്‍പ്പിക്കുന്നതിനായി എന്റെ പാര്‍ലമെന്ററി ചോദ്യങ്ങള്‍ (ഞാന്‍ സ്വയം ഫ്രെയിം ചെയ്ത് അയയ്ക്കും) ടൈപ്പ് ചെയ്യുന്നതിന് മിസ്റ്റര്‍ ഹിരാനന്ദാനിയുടെ ഓഫീസില്‍ നിന്നുള്ള സെക്രട്ടേറിയല്‍ സഹായം ഉപയോഗിച്ചിട്ടുണ്ട്. ഈ പോര്‍ട്ടല്‍ ഞാന്‍ ആരുമായും പങ്കിട്ടിട്ടില്ലാത്ത ലോക്സഭാ ഇമെയിലോ പാസ്വേഡോ ഒന്നുമല്ല.''- മൊയ്ത്ര പറഞ്ഞു.
https://www.facebook.com/Malayalivartha


























