നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്.... ബില്ലുകള്‍ തടഞ്ഞുവെച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീം കോടതി

ബില്ലുകള്‍ തടഞ്ഞുവെച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീം കോടതി. നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ ഹര്‍ജിയിലെ വിധിയിലാണ് പരാമര്‍ശമുള്ളത്. ഗവര്‍ണര്‍ ഒരു സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവന്‍ മാത്രമാണ്, നിയമനിര്‍മ്മാണ സഭകളുടെ നിയമനിര്‍മ്മാണ അധികാരങ്ങളെ തടയാന്‍ കഴിയില്ല.
ഭരണഘടനാപരമായ അധികാരങ്ങള്‍ ഉപയോഗിച്ച് നിയമനിര്‍മ്മാണം തടസ്സപ്പെടുത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രധാന വിധി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് .
"
https://www.facebook.com/Malayalivartha


























