രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു....നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്; ഡിസംബര്‍ 3ന് വോട്ടെണ്ണല്‍

രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. 200 സീറ്റുകളുണ്ടെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുര്‍മീത് സിംഗ് കോണൂര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ശ്രീഗംഗാനഗര്‍ കരണ്‍പൂര്‍ മണ്ഡലത്തിലെ പോളിംഗ് മാറ്റിവച്ചു. നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഡിസംബര്‍ 3ന് വോട്ടെണ്ണല്‍.
കോണ്‍ഗ്രസിനായി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയവര്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ ബി.ജെ.പിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാരത്തോണ്‍ റാലികളും റോഡ് ഷോകളുമായി പ്രചാരണത്തില്‍ മുഴുകി.
ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, രാജ്‌നാഥ് സിംഗ്, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ് (ഉത്തര്‍പ്രദേശ്), ശിവരാജ് സിംഗ് ചൗഹാന്‍ (മദ്ധ്യപ്രദേശ്), ഹിമന്ത ബിശ്വ ശര്‍മ്മ (അസാം) എന്നിവരെയും പാര്‍ട്ടി രംഗത്തിറക്കി.മ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയമുറപ്പെന്ന് രാജസ്ഥാനിലെ ദിയോഗര്‍ ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha


























