Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

മെയ്ഡ് ഇൻ ഇന്ത്യ; അപൂർവ്വരോഗങ്ങൾ കടക്ക് പുറത്ത്; 2.5 കോടി രൂപ വിലയുള്ള മരുന്ന് കേവലം 2.5 ലക്ഷത്തിന് ലഭ്യമാക്കാൻ ഒരുങ്ങി കേന്ദ്രം

25 NOVEMBER 2023 07:47 AM IST
മലയാളി വാര്‍ത്ത

അപൂർവ രോഗങ്ങൾക്കുള്ള നാല് തരം 'മെയ്ഡ് ഇൻ ഇന്ത്യ' മരുന്നുകൾ ആദ്യമായി നിർമ്മിച്ച് ഗെയിം ചേഞ്ചർ പ്രത്യേക സംരംഭവുമായി കേന്ദ്രം എത്തിയിരിക്കുന്നു.അരിവാൾ രോ​ഗവും മറ്റ് 13 അപൂർവ്വ രോ​ഗങ്ങൾക്കുമുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യ. അപൂർവ്വ രോ​ഗങ്ങൾക്കുള്ള നാല് തരം മരുന്നാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. മറ്റ് മരുന്നുകൾ വരും വർഷത്തോടെ പുറത്തിറക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഫാർമ വ്യവസായങ്ങൾ, ഓർഗനൈസേഷനുകൾ, സിഡിഎസ്‌സിഒ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് 2022 ജൂലൈയിൽ ഈ സംരംഭം ആരംഭിച്ചത്.

നേരത്തെ മിക്ക അപൂർവ്വ രോ​ഗങ്ങൾക്കുമുള്ള മരുന്ന് വിദേശത്ത് നിന്നായിരുന്നു എത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ചെലവുമേറെയായിരുന്നു. 2.5 കോടി രൂപ വിലയുള്ള വിദേശ മരുന്ന് കേവലം 2.5 ലക്ഷം രൂപയ്‌ക്ക് ഇന്ത്യയിൽ ലഭ്യമാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ എണ്ണം കുറയ്‌ക്കാനും അതുവഴി 100 മടങ്ങ് വരെ വില കുറയ്‌ക്കാനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വീഡനിൽ നിന്ന് 5 ലക്ഷം രൂപ വിലയിലുള്ള രണ്ട് മില്ലി​ഗ്രാം ​ഗുളിക ഇന്ത്യയിൽ 6,500 രൂപയ്‌ക്ക് ലഭ്യമാകും.

രോഗികളുടെ ഗ്രൂപ്പുകളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനയെത്തുടർന്ന് എടുത്ത തീരുമാനമാണിത്. നിലവിലെ വിപണി ചെലവിന്റെ പത്തിലൊന്നിനും നൂറിലൊന്നിനും ഇടയിൽ എവിടെയെങ്കിലും ചികിത്സയുടെ വില കുറയാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഈ അപൂർവ രോഗങ്ങളിൽ ചിലതിന്റെ വാർഷിക ചികിൽസാച്ചെലവ് കോടിക്കണക്കിന് രൂപ വരും, ഇത് ഇന്ത്യയിലെ മിക്ക രോഗികൾക്കും താങ്ങാവുന്നതിലും അപ്പുറമാണ്.

നിലവിൽ എട്ട് തരം മരുന്നുകളാണ് ഇന്ത്യയിൽ ഉത്പാ​ദിപ്പിക്കുന്നത്. ഇവയിൽ നാലെണ്ണമാണ് നിലവിൽ കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുക. ടൈറോസിനേമിയ ടൈപ്പ് 1 (Tyrosinemia Type 1), ഗൗച്ചേഴ്‌സ് ഡിസീസ് (Gaucher’s Disease), വിൽസൺസ് ഡിസീസ് (Wilson’s Disease), ഡ്രാവെറ്റ് അല്ലെങ്കിൽ ലെനോക്‌സ് ഗാസ്റ്റൗട്ട് സിൻഡ്രോം (Lennox Gastaut Syndrome) എന്നീ രോ​ഗങ്ങൾക്കുള്ള മരുന്നുകളാണ് രാജ്യത്ത് ലഭ്യമാവുക. ഇതിന് പുറമേ അരിവാൾ രോ​ഗം ചികിത്സിക്കുന്നതിനുള്ള മരുന്നായ ഹൈഡ്രോക്‌സിയൂറിയയും കുറഞ്ഞ വിലയിൽ ലഭ്യമാണ്.

ടൈറോസിനേമിയ ടൈപ്പ് 1-നായി ഉപയോ​ഗിക്കുന്ന നിറ്റിസിനോൺ ക്യാപ്സ്യൂളുകൾ പ്രതിവർഷം നിർമ്മിക്കുന്നതിനായി ഇന്ത്യയിൽ 2.5 ലക്ഷം രൂപയാണ് ചെലവാകുക. വിദേശരാജ്യങ്ങളിൽ ഇത് 2.2 കോടി രൂപയാണ്. ഗൗച്ചേഴ്‌സ് ഡിസീസ് ചികിത്സയ്‌ക്കായി ശുപാർശ ചെയ്യുന്ന എലിഗ്ലുസ്റ്റാറ്റ് എന്ന മരുന്ന് പ്രതിവർഷം 3-6 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കും.

ഈ മരുന്നുകളെല്ലാം ഓഫ് പേറ്റന്റാണ് - പ്രത്യേക വിപണന അവകാശങ്ങളില്ലാത്ത മരുന്ന് - നിർമ്മാതാക്കൾ മുഖേനയുള്ള വിൽപന കൂടാതെ, ജൻ ഔഷധി സ്റ്റോറുകൾ വഴിയും ജനിതക ഗവേഷണത്തിൽ വിദഗ്ധരായ സെന്റർ ഓഫ് എക്സലൻസുകൾ വഴിയും രോഗികൾക്ക് ലഭ്യമാക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു.

വളരെ കുറച്ച് ആളുകളെ മാത്രം ബാധിക്കുന്നതും വ്യാപനം കുറഞ്ഞതുമായ രോ​​ഗങ്ങളെയാണ് അപൂർവ്വ രോ​ഗങ്ങളെന്ന് പറയുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 8.4-10 കോടി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയിൽ 80 ശതമാനം കേസുകളും ജനിതകാവസ്ഥയിലോ പാരമ്പര്യമായോ ലഭിച്ചതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (2 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (3 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (3 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (7 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends