ബാഹുബലിയിലെ ഉദ്വേഗജനകമായ ആക്ഷന്‍ രംഗത്തിന്റെ മേക്കിംഗ് വീഡിയോ

ഇന്ത്യന്‍ ബോക്സ് ഓഫീസ് ചരിത്രത്തില്‍ വിസ്മയം തീര്‍ത്ത ബാഹുബലിയിലെ ഉദ്വേഗജനകമായ ആക്ഷന്‍ രംഗത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ പുറത്തുവിട്ടു. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കാളക്കൂറ്റനുമായുള്ള പോരിന്റെ കിടിലന്‍ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
റാണാ ദഗ്ഗുപതി, സത്യരാജ്, അനുഷ്ക്ക ഷെട്ടി,തമന്ന തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച ആദ്യഭാഗം ഹോളിവുഡ് ചിത്രങ്ങളെ അതിശയിപ്പിക്കുന്ന സാങ്കേതികത്തികവാണ് കാഴ്ച വെച്ചത്. എസ് എസ് രാജമൗലിയാണ് ചിത്രം സംവിധാനം ചെയ്തത്.
ഇന്ത്യയില്‍ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രം എന്നാണ് ബാഹുബലിയെ വിശേഷിപ്പിക്കുന്നത്. 250 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ബാഹുബലിയുടെ ആദ്യ ഭാഗം 500 കോടി നേടിയ ചിത്രങ്ങളുടെ ക്ലബ്ബില്‍ കടന്നിരുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗം 2017-ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























