പെണ്‍കുരങ്ങ് മിഡ് വൈഫ് (വയറ്റാട്ടി) ആയപ്പോള്‍
ചൈനയില്‍ മാത്രം കാണുന്ന, വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന വെളുത്ത തലയുള്ള ലംഗൂര്‍ കുരങ്ങുകളെ കുറിച്ച് ചൈനയിലെ പീക്കിംഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും സംഘവും റിസര്‍ച്ച് നടത്തി. അതിനിടയിലാണ് അവര്‍ ഒരു കാഴ്ച കണ്ടത്.
അഞ്ചു വയസ്സു തോന്നിക്കുന്ന ഒരു കുരങ്ങ് പ്രസവവേദന കൊണ്ട് കരയുന്നു. അതിനടുത്തായി പതിനാലുകാരിയായ ഒരു കുരങ്ങ് ഇരിക്കുന്നുണ്ട്. ഏകദേശം എഴുപതോളം തവണ പേശീചുരുങ്ങല് ഉണ്ടായപ്പോഴും അടുത്തിരുന്നു നോക്കുകയായിരുന്നു ഈ പതിനാലുകാരി കുരങ്ങ്. എന്നാല്‍ കുഞ്ഞികുരങ്ങിന്റെ തല, അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തേയ്ക്ക് വരുന്നതു കണ്ടയുടനെ ചാടി എഴുന്നേറ്റ് കുഞ്ഞിനെ സുരക്ഷിതമായി വലിച്ചു പുറത്തേയ്ക്കെടുത്തു. അതിനെ നക്കി തുടച്ച് വൃത്തിയാക്കിയപ്പോഴേയ്ക്കും അമ്മ കുരങ്ങ് എത്തി. കുഞ്ഞിനു വേണ്ടി ആ അമ്മ കൈ നീട്ടി. യാതൊരു എതിര്‍പ്പും കൂടാതെ അമ്മ കൈകളിലേയ്ക്ക് കുഞ്ഞിനെ കൊടുത്തു. ആ അമ്മ കുഞ്ഞികുരങ്ങിനെ മാറോട് ചേര്‍ത്ത് പുണരുന്നതുകണ്ട് പതിനാലുകാരി കുരങ്ങിന്റെ കണ്ണുകളില്‍ നിന്ന് സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു.
സസ്തന ജീവികളില്‍ മനുഷ്യരുടെ മാത്രം സ്വഭാവവിശേഷമാണ് പ്രസവമെടുക്കുക എന്ന കര്‍മ്മം നിര്‍വഹിക്കല്‍ എന്നാണ് ഇതുവരെയുണ്ടായിരുന്ന ധാരണ. എന്നാല്‍ ഇപ്പോഴിതാ കുരങ്ങുകള്‍ക്കിടയിലും പ്രസവമെടുക്കുന്നകുരങ്ങുകളുണ്ടെന്നു മനസ്സിലായല്ലോ .മകാക്, ബബൂണ്‍ തുടങ്ങിയ കുരങ്ങുകള്‍ക്കിടയില്‍ കുഞ്ഞുങ്ങളെ തട്ടിയെടുക്കലാണ് പതിവ്. എന്നാല്‍ പ്രസവിച്ച് കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കുരങ്ങുകളുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha