മുപ്പത് അടിയുള്ള ചെളിക്കുണ്ടില്‍ നിന്നും നാല് മണിക്കൂറിന് ശേഷം വൃദ്ധന് രക്ഷപ്പെട്ടു
ദക്ഷിണ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലെ നെയ്ജിങ്ങില് അറുപത്തിരണ്ടുകാരനായ ചാന് ലാല്‍ കൃഷിയിടത്തിലെ ജോലി ചെയ്ത് മടങ്ങിവരുമ്പോള്‍ കാല്‍വഴുതി ചെളിക്കുഴിയിലേക്ക് വീഴുകയായിരുന്നു. അതിവേഗം താഴേക്ക് മുങ്ങിക്കൊണ്ടിരിക്കുകയായിരുന്ന അയാളെ ഗ്രാമീണര്‍ ചേര്‍ന്ന് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍്ന്ന് ഫയര്‍ ഫൈറ്റര്‍മാരും മറ്റു രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന നിരന്തരം ശ്രമിച്ചതിനെത്തുടര്‍ന്നാണ് ചാനെ രക്ഷിക്കാന്‍ കഴിഞ്ഞത്. മൂക്കോളം മുങ്ങിയ ഇയാളെ രക്ഷിക്കാനായത് നാലുമണിക്കൂറോളം നീണ്ട ഭഗീരഥ പ്രയത്നത്തിനൊടുവില്‍
ചെളികുണ്ടില്നിന്ന് ചെളി മോട്ടോര്‍ കൊണ്ട് പമ്പ് ചെയ്തുമാറ്റുകയാണ് രക്ഷാപ്രവര്‍ത്തകര്‍ ആദ്യം ചെയ്തത്. എന്നാല്‍ കട്ടിയുള്ള ചെളി പിന്നീട് അവരുടെ ഹോസില്‍ നിറഞ്ഞ് സ്തംഭിക്കുകയായിരുന്നു.
തുടര്‍ന്ന് ചെളിക്കുഴിക്ക് സമീപം സമാന്തരമായി മറ്റൊന്ന് നിര്‍മിച്ച് ചെളി അതിലേക്ക് മാറ്റുകയായിരുന്നു. അപ്പോഴേക്കും നാലുമണിക്കൂര്‍ പിന്നിട്ടിരുന്നു. തല മുഴുവന്‍ ചെളിയില്‍ പുതഞ്ഞിരുന്നു
https://www.facebook.com/Malayalivartha