Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ജീവിതത്തിലും മരണത്തിലും പിന്‍തുടര്‍ന്ന പ്രക്ഷുബ്ധത : സുനന്ദ പുഷ്‌കര്‍

13 OCTOBER 2014 11:57 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് സുനന്ദ പുഷ്‌കര്‍. വിവാദങ്ങള്‍ എന്നും കൂട്ടായിട്ടുണ്ടായിരുന്ന ജീവിതത്തിന്റെ അന്ത്യപക്ഷം കഴിഞ്ഞിട്ടും വിട്ടുപോകാന്‍ താല്‍പര്യമില്ലാത്തതുപോലെ ഇപ്പോഴും വാര്‍ത്തകളും വിവാദങ്ങളും! ഉന്നതനായ ഒരു രാഷ്ട്രീയനേതാവിന്റെ ജീവിതത്തിലെ പ്രഥമസ്ഥാനം കിട്ടിയതിനൊപ്പം ലഭിച്ച പ്രശസ്തിക്കും പകിട്ടിനും സ്വന്തം ജീവന്‍ തന്നെ വിലയായി നല്‍കേണ്ടി വന്നതാണോ? അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നില്ല. സുനന്ദയുടെ മൂന്നാം വിവാഹമായിരുന്നു തരൂരുമായിട്ടുളളത്. ആദ്യവിവാഹം വിവാഹമോചനത്തിലും, രണ്ടാമത്തേത് അപകടത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടതിലൂടെയും അവസാനിക്കുകയായിരുന്നു. മനസ്സ് പ്രക്ഷുബ്ധമായിരുന്ന കാലങ്ങളായിരുന്നു അത്. രണ്ടാമത്തെ ഭര്‍ത്താവിന്റെ വിയോഗശേഷം, അദ്ദേഹം വരുത്തിവെച്ച കടബാദ്ധ്യതേയേയും മകനെ വളര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്വത്തേയും കുറിച്ച് ചിന്തിച്ച് ആശങ്കയോടെ തളളിനീക്കിയ ദിനങ്ങള്‍…. അശാന്തിയുടെ ദിനങ്ങളായിരുന്നു അവ. അതിനുശേഷം ഒരു കരിയര്‍ കരുപിടിപ്പിക്കുന്നതിനുളള ശ്രമങ്ങളുടെ ഭാഗമായി മൂന്ന് ഭൂഖണ്ഡങ്ങളിലായി കഴിച്ചുകൂട്ടിയ ജീവിതം. വടക്കേ അമേരിക്കയിലും, ദുബായിയിലും, ഇന്ത്യയിലുമെല്ലാം പല മേഖലകളില്‍ അവര്‍ ഭാഗ്യം പരീക്ഷിച്ചു നോക്കി. ജീവിത വിജയത്തിന് ധനം ഒരു അത്യാവശ്യഘടകമാണെങ്കിലും, അതുളളതുകൊണ്ടുമാത്രം സമാധാനവും സന്തോഷവും ലഭിക്കും എന്ന് ഒരുറപ്പുമില്ല എന്നതിന് സുനന്ദയുടെ ജീവിതം ഒരു വലിയ തെളിവാണ്. സാമ്പത്തികമായ പലവിധ ഉയര്‍ച്ച-താഴ്ചകളിലൂടെ കടന്നിട്ടാണെങ്കിലും വന്‍പിച്ച ആസ്തിയുമായി അവര്‍ സാമ്പത്തികസുരക്ഷ ആര്‍ജിച്ചു. അതുകൊണ്ടുത്തന്നെ പണത്തിനും പ്രശസ്തിക്കും വേണ്ടി അവര്‍ തരൂരിന്റെ ജീവിതത്തിലേയ്‌ക്കെത്തി എന്നു കരുതാനാവില്ല. അവരാഗ്രഹിച്ചിരുന്നത് ജീവിതത്തില്‍ സ്‌നേഹത്തിന്റെ തണലാണ്. എന്നാല്‍ പുറംലോകത്തില്‍ അവര്‍ സന്തേഷവതിയായി കാണപ്പെട്ടപ്പോഴും ഉത്കണ്ടകളില്ലാത്ത ജീവിതം അവര്‍ക്കു സ്വന്തമായിരുന്നോ? സുനന്ദയുടെ മരണത്തിനു കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാവാം. എന്നാല്‍, ആരോഗ്യസ്ഥിതി കൂടുതല്‍ വഷളയാത് തരൂരിന്റെ വിവാഹേതര ബന്ധമായിരുന്നു എന്നു വാദിക്കുന്നവരും കുറവല്ല. ഏതെങ്കിലും ചെറിയ അസുഖാവസ്ഥകള്‍ പോലും മാനസിക സംഘര്‍ഷങ്ങള്‍ മൂലം വലിയ പ്രശ്‌നമായിമാറുമെന്ന് സുനന്ദയുടെ ചില സുഹൃത്തുക്കള്‍ പറഞ്ഞത് വാസ്തവും തന്നെയാണ്. വളരെ വലിയ ആഘാതങ്ങളും പ്രതിസന്ധികളും ജീവിതത്തില്‍ നേരിട്ടിട്ടുളള സുനന്ദ മനശക്തിയും ധൈര്യവും ഉളള വ്യക്തിയായിരുന്നു വെന്നാണ് പറയപ്പെടുന്നത്. എങ്കിലും സ്വന്തം ആരോഗ്യസ്ഥിതി മോശമായതും, തരൂര്‍ മറ്റൊരു സ്ത്രീയുമായി അടുക്കുന്നതായി തോന്നിയതും അവരെ വല്ലാത്ത മാനസിക സംഘര്‍ഷത്തിലാക്കി. വിഷാദരോഗത്തിനുളള മരുന്നുകള്‍ അവര്‍ കഴിച്ചിരുന്നു എന്നു പറയുന്നത് വാസ്തവമാണെങ്കില്‍ ആ മരുന്നകള്‍ക്കവര്‍ അടിമപ്പെട്ടിരുന്നുവെന്നു കരുതേണ്ടിവരും. സ്വന്തം മൂല്യം മറന്ന്, പ്രശ്‌നപരിഹാരം എങ്ങനെ സാധ്യമാകും എന്ന് ചിന്തിക്കുവാന്‍ പോലും കഴിയാത്ത മാനസിക വിഭ്രാന്തിയിലായിരിക്കണം അവര്‍ സോഷ്യല്‍ മാധ്യമങ്ങളിലൂടെ തരൂരിന്റെ ജീവിതത്തിലെ പുതിയ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചത്. ദാമ്പത്യജീവിതത്തിലെ അസ്വസ്ഥതകള്‍ക്കിടയില്‍ അവരെ നിലനിര്‍ത്തയത് അവരുടെ അമ്മ മനസ്സായിരിക്കണം. അല്ലെങ്കിലും ദാമ്പത്യബന്ധമൊന്നു മാത്രമല്ലല്ലോ, മനുഷ്യജീവിതം ഉത്കൃഷ്ടമാക്കുന്നത്. പ്രശസ്തിയും പകിട്ടുമുളള ജീവിതത്തിന്‍ വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നതെന്ന ചിന്ത അവശേഷിപ്പിച്ചുകൊണ്ട് സുനന്ദ കടന്നുപോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (13 minutes ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (4 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (4 hours ago)

ആസ്തി ഇങ്ങനെ  (4 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (5 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (5 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (5 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (5 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (5 hours ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (5 hours ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (6 hours ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (6 hours ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (6 hours ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (6 hours ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (7 hours ago)

Malayali Vartha Recommends