പ്രസിഡന്റിനെ കാണാന്‍ കുട്ടി പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തി
ബീ മോര് ആവ്സം എന്ന വീഡിയോയിലൂടെ ഇന്റര്‍നെറ്റ് ലോകത്ത് അല്‍ഭുതമായ കുട്ടി പ്രസിഡന്റ് റോബി നോവക്കിന് തന്റെ ഹീറോയെ കണ്ടുമുട്ടി. ഏതെങ്കിലും സിനിമാതാരമോ, കായിക താരമോ ആയിരിക്കും ഈ ഒമ്പതു വയസ്സുകാരന്റെ ഹീറോ എന്നാകും എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. അമേരിക്കന്‍ പ്രസിഡന്റ് സാക്ഷാല്‍ ബാരക് ഒബാമയാണ് ഈ കൊച്ചു മിടുക്കന്റെ ആരാധ്യ പുരുഷന്. കൂടിക്കാഴ്ചയില്‍ ഇരുവരും തങ്ങളുടെ ഇഷ്ട നേതാക്കളായ എബ്രഹാം ലിങ്കനെ കുറിച്ചും, മാര്ട്ടിന് ലൂഥര്‍ കിംഗിനെ കുറിച്ചും ചര്‍ച്ചചെയ്തു. കൂടാതെ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് എങ്ങനെയാണ് ലോകത്തെ മാറ്റുക എന്ന വിഷയത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. ലോകത്തെ കൂടുതല്‍ നന്നാക്കാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്തു ചെയ്യാനാകും എന്ന നൊവാക്കിന്റെ ചോദ്യത്തിന് ഒബാമ വ്യക്തമായ മറുപടിയും നല്കി. ജീവിതത്തില്‍ നമ്മള് ചെയ്യേണ്ട പ്രധാനകാര്യം ഒരു തരത്തിലുള്ള വേര്‍തിരിവും കാണിക്കാതെ എല്ലാവരോടും അനുകമ്പയോടും, ബഹുമാനത്തോടേയും പെരുമാറുക എന്നതാണ്. കൂടാതെ നമ്മള് ഒരു കുഞ്ഞിനെ കാണുമ്പോള്‍ അവനുകൂടി വേണ്ടിയാണ് നമ്മള് ജീവിക്കുന്നത് എന്ന ബോധവും എല്ലാവര്ക്കും ഉണ്ടായിരിക്കണമെന്നും ഒബാമ പറഞ്ഞു. നൊവോക്കിന്റെ പഠന കാര്യങ്ങളെ കുറിച്ചും ഒബാമ ചോദിച്ചറിഞ്ഞു. പതിനെട്ടു മില്ല്യന്‍ ആളുകളാണ് നൊവാക്കിന്റെ ബീ മോര് ആവ്സം എന്ന വീഡിയോ ഇന്റര്‍നെറ്റിലൂടെ കണ്ടത്.
https://www.facebook.com/Malayalivartha