പ്രസവവിച്ച് സമയം കളയരുതെന്ന് ജീവനക്കാരോട് ആപ്പിളും ഫേസ്ബുക്കും
പ്രസവവിച്ച് സമയം കളയാതിരിക്കാന്‍ വനിതാ ജീവനക്കാരോട് കോര്‍പ്പറേറ്റ് ഭീമന്മാരായ അപ്പിളും ഫേസ്ബുക്കും.തൊഴിലില്‍ മൂന്നേറുന്നതിനിടെ പ്രസവവും കുട്ടികളുമായി സമയം കളയാതിരിക്കാന്‍ വനിതകളെ പരമാവധി ആകര്‍ഷിക്കുന്ന ആനുകൂല്യങ്ങളാണ് ഇരു കമ്പനികളും മുന്നോട്ടു വയ്ക്കുന്നത്. ആനുകൂല്യങ്ങളുടെ ഭാഗമായി വനിതകള്‍ക്ക് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ 20,000 ഡോളര്‍ വരെയാണ് കമ്പനികള്‍ ഓഫര്‍ ചെയ്യുന്നത്.
നിലവിലുള്ള പുരുഷമേധാവിത്വം അവസാനിപ്പിക്കുവാനും കൂടുതല്‍ സ്ത്രീകളെ ജീവനക്കാരായി ഉള്‍പ്പെടുത്തുവാനുമാണ് കമ്പനികളുടെ ശ്രമം. അണ്ഡം ശീതീകരിക്കുന്നതുള്പ്പെടെ പ്രത്യുല്പാദനപരമായ ആവശ്യങ്ങള്‍ക്ക് ഫേസ്ബുക്ക് 20, 000 ഡോളര്‍ വരെയാണ് നല്‍കുന്നത്. ആപ്പിളാവട്ടെ ജനുവരി മുതല്‍ താല്‍ക്കാലിക ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തി ഇതേ പദ്ധതി ആവിഷ്കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
27 വയസ്സിനു ശേഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അണ്ഡങ്ങള്‍ക്ക് മെച്ചപ്പെട്ട ഗുണനിലവാരം ഉറപ്പാക്കാനാവില്ല. ഇതിന് പരിഹാരമായിട്ടാണ് ജീവനക്കാരുടെ അണ്ഡ ശേഖരണം കമ്പനികള്‍ നടത്തുന്നത്. ഗുണനിലവാരമുള്ള അണ്ഡം പൂജ്യത്തിനു താഴെയുളള താപനിലയില്‍ വര്‍ഷങ്ങളോളം ശീതീകരിച്ചു സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാമെന്നും കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha