മക് ഡൊണാള്‍സിന്റെ കാപ്പികുടിച്ചപ്പോള്‍ കിട്ടിയത് ചത്ത എലിയെ
കനേഡിയന്‍ സ്വദേശിയായ റോണ്‍ മൊറൈസ് ജോലിസ്ഥലത്തേക്ക് പോകുന്ന വഴി എല്ലാ ദിവസവും മക് ഡൊണാള്‍ഡ്സില്‍ കയറി ഒരു കാപ്പി വാങ്ങാറുണ്ട്. സ്ട്രോയിലൂടെ കാപ്പി കുടിച്ച ശേഷം അതിന്റെ മൂടി തുറന്ന് അതിന്റെ അവസാനത്തെ കവിള് കുടിക്കുകയാണ് റോണിന്റെ പതിവ്. എല്ലാ ദിവസത്തേയും പോലെ കഴിഞ്ഞ ദിവസം വാങ്ങിയ കാപ്പിയില്‍ റൊണിനെ തേടി ഒരു അത്ഭുതം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. ഒരു ചത്ത എലി.
സംഭവത്തെ തുടര്‍ന്ന് കാനഡയിലെ മക് ഡൊണാള്‍ഡ് ഔദ്യോഗികമായി പ്രതികരണവുമായി രംഗത്ത് വന്നു. കമ്പനി ഭക്ഷണത്തിന്റെ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അതിനാല്‍ത്തന്നെ അതിന്റെ ഗുണമേന്മയില് അതീവ ജാഗ്രത പുലര്‍ത്താറുണ്ടെന്നും മക് ഡൊണാള്‍സ്ഡ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പരിശോധനയില്‍ റസ്റ്ററന്റില്‍ അത്തരത്തിലുള്ള ജന്തുക്കളെയൊന്നും കണ്ടെത്താനായില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഉപഭോക്താവിന്റെ കൈയില്‍ നിന്നും കാപ്പിയുടെ ശേഷിക്കുന്ന ഭാഗം പരിശോധനയ്ക്കായി വാങ്ങിയിട്ടുണ്ടെന്നും മക് ഡൊണാള്‍ഡ്സ് അറിയിച്ചു. ലബോറട്ടറിയില്‍ നിന്നുള്ള പരിശോധനാ ഫലങ്ങള്‍ വന്നതിന് ശേഷം മാത്രം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
എലിയെ കണ്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്നല്ലാതെ റോണിന്റെ ആരോഗ്യസ്ഥിതിയ്ക്ക് കുഴപ്പമൊന്നും ഉള്ളതായി റിപ്പോര്‍ട്ടുകളില്ല. അതേ സമയം എങ്ങനെ തന്റെ കാപ്പിയില്‍ എലി എത്തി എന്ന കാര്യം അറിഞ്ഞേ തീരു എന്നാണ് റോണ്‍ പറയുന്നത്. എന്നത്തെയും പോലെ അവസാന കവിള് കുടിക്കും മുന്‍പ് കാപ്പി പാത്രത്തിന്റെ മൂടി തുറന്നപ്പോള്‍ അതില്‍ ചത്ത എലിയെ കണ്ട് താന്‍ ഞെട്ടിയതായി റോണ്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha