അമേരിക്ക കണ്ടു പിടിച്ചത് കൊളമ്പസ് അല്ല
നമ്മള് പണ്ടു മുതലേ പഠിച്ചു വന്നതാണ് അമേരിക്ക കണ്ടുപിടിച്ചത് കൊളമ്പസ് ആണെന്ന്. എന്നാല്‍ കൊളമ്പസ് അല്ല അമേരിക്ക കണ്ടുപിടിച്ചതെന്ന പുതിയ വാദവുമായി ഗാരി നൈറ്റ് രംഗത്ത് . അമേരിക്ക കണ്ടു പിടിച്ചത് ഇറ്റലിക്കാരന് ക്രിസ്റ്റഫര്‍ കൊളമ്പസ് അല്ല, വിന്‍സന്റ് പിന്‍സോണ്‍, മാര്ട്ടിന് പിന്‍സോണ്‍ എന്നീ സ്പാനിഷ് സഹോദരന്മാരാണെന്ന് അവകാശപ്പെട്ടുകൊണ്ട് വിവാദ പുസ്തകം പുറത്തിറങ്ങി. ഗാരി നൈറ്റ് എഴുതിയ ദി ഫോര്‍ഗൊട്ടെന്‍ ബ്രദേഴ്സ് (വിസ്മരിക്കപ്പെട്ട സഹോദരന്മാര്) എന്ന പുസ്തകത്തിലാണ് ചരിത്രം തിരുത്തിയെഴുതിയത്.
അന്തലൂഷ്യയിലെ പാലോസില്‍ വച്ചു തദ്ദേശവാസികളുടെ ആക്രമണം നേരിട്ടു യാത്ര വഴിമുട്ടിയപ്പോള്‍ സഹായാഭ്യര്‍ത്ഥനയുമായി കൊളമ്പസ് സമീപിച്ചതു വിന്‍സന്റിനെയും മാര്ട്ടിനെയുമായിരുന്നു. അന്തമില്ലാത്ത മഹാസമുദ്രങ്ങള്‍ താണ്ടാന്‍ കൊളമ്പസിനു കപ്പലോടിക്കാന്‍ അറിയില്ലായിരുന്നെന്നാണു ഗാരി നൈറ്റ് പറയുന്നത്. പിന്‍സോണ്‍ സഹോദരന്മാര് മികച്ച നാവികരായിരുന്നു.
തൊപ്പിയൂരി കൈയില്‍ പിടിച്ച് സഹായത്തിനായി കെഞ്ചിയ കൊളമ്പസിനെ ആ സ്പാനിഷ് സഹോദരന്മാര് കൈവിട്ടില്ല. അവര്‍ തമ്മില്‍ കരാറുണ്ടാക്കി. കപ്പലിലേക്കു വേണ്ട ആളുകളെ സംഘടിപ്പിച്ചതും അപകടം പിടിച്ച ആ യാത്ര പുനരാരംഭിച്ചതും ഈ സ്പാനിഷ് സഹോദരന്മാരായിരുന്നു. യാത്രയിലേറെയും കൊളംബസ് കപ്പലിനുള്ളിലെ ക്യാബിനില്‍ തന്നെ കഴിയുകയായിരുന്നു. ഒടുവില്‍ അമേരിക്ക കണ്ടു പിടിച്ചതിന്റെ ബഹുമതി തട്ടിയെടുത്തന്നുമാണ് പുസ്തകം വാദിക്കുന്നത്.
അമേരിക്കയില്‍ നിന്നു തിരിച്ചു യൂറോപ്പിലെത്താന്‍ കൊളമ്പസിനു സഹായമൊരുക്കിയതും പിന്‍സോണ്‍ സഹോദരന്മാരായിരുന്നു. യാത്രകള്‍ക്കൊടുവില്‍ ഇവര്‍ക്കിടയില്‍ കലഹമുണ്ടായി. പരസ്പരം ശത്രുക്കളായി. യാത്രയിലുടനീളം ഡയറിക്കുറിപ്പുകള്‍ സൂക്ഷിച്ചിരുന്നതിനാല്‍ കൊളമ്പസിന്റെ വാദങ്ങള്‍ മാത്രം ശ്രദ്ധിക്കപ്പെട്ടെന്നും നൈറ്റ് ചൂണ്ടികാട്ടുന്നു. ജോണ്‍ കാബട്ട് എന്ന ഇറ്റാലിയന്‍ കച്ചവടക്കാരനാണ് ക്രിസ്റ്റഫര്‍ കൊളമ്പസിനും മുമ്പേ അമേരിക്കയിലെത്തിയതെന്നു തെളിയിക്കുന്ന രേഖ ഡിസ്ക്കവറി ന്യൂസ് മുന്‍പ് പുറത്തു വിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha